'സഞ്ജുവിനെ മാറ്റി ഗില്ലിനെ ഓപ്പണറാക്കിയത് വലിയ തെറ്റ്, പുറത്താക്കിയത് നിവൃത്തിയില്ലാതെ'; കൈഫ്

ശുഭ്മാൻ ഗില്ലിനെ മാറ്റി ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടും ടീം മാനേജ്‌മെന്റിനെതിരെയുള്ള വിമർശനം അവസാനിച്ചിട്ടില്ല

'സഞ്ജുവിനെ മാറ്റി ഗില്ലിനെ ഓപ്പണറാക്കിയത് വലിയ തെറ്റ്, പുറത്താക്കിയത് നിവൃത്തിയില്ലാതെ'; കൈഫ്
dot image

ശുഭ്മാൻ ഗില്ലിനെ മാറ്റി ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടും ടീം മാനേജ്‌മെന്റിനെതിരെയുള്ള വിമർശനം അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

ഓപ്പണറാവാന്‍ ഒട്ടേറെ മികച്ച താരങ്ങളുണ്ടായിട്ടും ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിന്‍റ ഓപ്പണറാക്കിയതിലൂടെ സെലക്ടര്‍മാര്‍ വലിയ തെറ്റാണ് ചെയ്തതെന്ന് കൈഫ് പറഞ്ഞു, ഏഷ്യാ കപ്പില്‍ ഗില്ലിനെ ഓപ്പണറാക്കിയതിലൂടെ സെലക്ടര്‍മാര്‍ ഇന്ത്യൻ ക്രിക്കറ്റിനെ പുറകിലേക്ക് നയിക്കുകയാണ് ചെയ്തതെന്നും ഒട്ടും നിവൃത്തിയില്ലാതെയാണ് ഗില്ലിനെ മാറ്റിയതെന്നും കൈഫ് കൂട്ടിച്ചേർത്തു.

സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ജിതേഷ് ശര്‍മയുമെല്ലാം ടി20 ഫോര്‍മാറ്റില്‍ ഗില്ലിനെക്കാള്‍ മികച്ച കളിക്കാരാണ്. അതുപോലെ അക്സര്‍ പട്ടേലിനെ മാറ്റി ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതും സെലക്ടര്‍മാരുടെ പിഴവായിരുന്നു. വൈസ് ക്യാപ്റ്റനായി തുടര്‍ന്നിരുന്നെങ്കില്‍ അക്സറിന് ലോകകപ്പിന് മുമ്പ് കൂടുതല്‍ മെച്ചപ്പെടാനും തയാറെടുക്കാനും അവസരമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ലോകകപ്പിന് തൊട്ടു മുമ്പ് ഗില്ലിനെ മാറ്റി വീണ്ടും അക്സറിനെ വൈസ് ക്യാപ്റ്റനാക്കിയതിലൂടെ അക്സറിന്‍റെ അവസരവും സെലക്ടര്‍മാര്‍ ഇല്ലാതാക്കിയെന്നും കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

Content Highlights: mohammad kaif on shubman gill opening slot with sanju samson

dot image
To advertise here,contact us
dot image