കരുത്തേകാൻ മെസ്സിയില്ല; ഒർലാൻഡോയ്ക്കെതിരെ ഇന്റർ മയാമിക്ക് സമനില

അർജന്റീനൻ ഇതിഹാസം ഇല്ലാത്തത് മത്സരത്തിലുടെനീളം മയാമി നിരയിൽ പ്രതിഫലിച്ചിരുന്നു

dot image

ഫ്ലോറിഡ: ഇൻ്റർ മയാമിക്ക് സമനില പൂട്ടുമായി ഒർലാൻഡോ എഫ് സി. മെസ്സിയില്ലാതെയാണ് മയാമി ഒർലാൻഡോക്കെതിരെ കളിക്കാനിറങ്ങിയത്. ആദ്യ മിനിറ്റുകളിൽ തന്നെ ഒർലാൻഡോ ആധിപത്യം മത്സരത്തിൽ പ്രകടമായി. 15 മിനിറ്റ് പിന്നിട്ടപ്പോൾ 60 ശതമാനവും ബോൾ പൊസഷൻ ഒർലാൻഡോയ്ക്ക് ആയിരുന്നു. ഒർലാൻഡോ ആക്രമത്തെ പ്രതിരോധിക്കാൻ ഇന്റർ മയാമി പാടുപെട്ടു. മെസ്സി കളത്തിൽ ഇല്ലാത്തത് മയാമി മുന്നേറ്റത്തിലും പ്രതിഫലിച്ചു. അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറിയെങ്കിലും ആദ്യ പകുതിയിൽ ഒർലാൻഡോയക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ബോൾ പൊസഷനിൽ മുന്നിലെത്തിയത് ഒഴിച്ചാൽ മയാമിക്ക് എടുത്ത് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.

രണ്ടാം പകുതിയിൽ മയാമി മികച്ച പ്രകടനം നടത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. 52-ാം മിനിറ്റിൽ പ്രതീക്ഷകൾ ഉണർത്തി ആദ്യ ഗോൾ പിറന്നു. ജോസഫ് മാർട്ടിനെസിന്റെ അസിസ്റ്റിൽ ഡേവിഡ് റൂയിസ് ആണ് ആദ്യ ഗോൾ നേടി. പക്ഷേ ആഘോഷങ്ങൾക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. 66-ാം മിനിറ്റിൽ ഡങ്കൻ മക്ഗുയർ സമനില ഗോൾ നേടി. പിന്നീട് മുന്നിലെത്താൻ ശക്തമായ ശ്രമങ്ങൾ ഇരുടീമുകളും നടത്തി. പക്ഷേ ആർക്കും ഗോൾ നേടാൻ കഴിയാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിച്ചു. ഒർലാൻഡോയുടെ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

നേരത്തെ ടൊറാണ്ടോ എഫ്സിക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോൾ വിജയത്തിൻ്റെ ആത്മവിശ്വാസവുമായിട്ടായിരുന്നു ഒറാൻഡോക്കെതിരെ മയാമി കളത്തിലിറങ്ങിയത്. ടൊറാണ്ടോക്കെതിരെയുള്ള മത്സരത്തിൽ 36 മിനിറ്റ് മാത്രം കളത്തിലുണ്ടായിരുനന് മെസ്സി പരിക്കിനെ തുടർന്ന് പിന്മാറുകയായിരുന്നു. മേജർ ലീഗ് സോക്കറിലെ രണ്ടാം സ്ഥാനക്കാരായ ഒർലാൻഡോക്കെതിരെ പക്ഷെ മെസ്സിയുടെ അസാന്നിധ്യം മയാമി നിരയിൽ തെളിഞ്ഞു നിന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image