Top

'വാശി' ചിത്രീകരണം തുടങ്ങുന്നു; ചിത്രം പങ്കുവച്ച് തരുണ്‍ മൂര്‍ത്തി

നിര്‍മ്മാതാവ് സുരേഷ് കുമാര്‍, നടി മേനക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

17 Nov 2021 12:00 PM GMT
ഫിൽമി റിപ്പോർട്ടർ

വാശി ചിത്രീകരണം തുടങ്ങുന്നു;  ചിത്രം പങ്കുവച്ച് തരുണ്‍ മൂര്‍ത്തി
X

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് ചിത്രം 'വാശി'യുടെ പൂജാ കര്‍മ്മങ്ങള്‍ നടന്നു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് പൂജയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിര്‍മ്മാതാവ് സുരേഷ് കുമാര്‍, നടി മേനക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിരിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വാശി.

നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിഷ്ണു തന്നെയാണ് നിര്‍വഹിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മ്മാണവും നിധിന്‍ മോഹന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉര്‍വ്വശി തീയ്യേറ്റേഴ്സും രമ്യാ മൂവീസും ചേര്‍ന്നാണ്. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ലൈന്‍ പ്രൊഡ്യൂസര്‍ കെ.രാധാകൃഷ്ണന്‍, പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്‍.എം, കലാ സംവിധാനം മഹേഷ് ശ്രീധര്‍, മേക്കപ്പ് പി.വി ശങ്കര്‍, കോസ്റ്റ്യൂം ദിവ്യ ജോര്‍ജ്, സൗണ്‍ഡ് ഡിസൈനിങ് എം.ആര്‍ രാജകൃഷ്ണന്‍, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.വാഴുര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍


Next Story