Top

'തെറ്റിദ്ധരിപ്പിക്കരുത് സമൂഹത്തെ, അറ്റ് ലീസ്റ്റ് തീവ്രവാദം എന്താണെന്നറിയണം': 'ബീസ്റ്റിനെ' തള്ളിപ്പറഞ്ഞ് ഷൈൻ, രോഷാകുലരായി വിജയ് ആരാധകർ

ഷൈനിനും ചിത്രത്തിനും വലിയ ട്രോളുകൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ.

18 Jun 2022 2:13 AM GMT
ഫിൽമി റിപ്പോർട്ടർ

തെറ്റിദ്ധരിപ്പിക്കരുത് സമൂഹത്തെ, അറ്റ് ലീസ്റ്റ് തീവ്രവാദം എന്താണെന്നറിയണം: ബീസ്റ്റിനെ തള്ളിപ്പറഞ്ഞ് ഷൈൻ, രോഷാകുലരായി വിജയ് ആരാധകർ
X

തൻ്റെ തമിഴ് അരങ്ങേറ്റ ചിത്രം 'ബീസ്റ്റിനെ' വിമർശിച്ച് ഷൈൻ ടോം ചാക്കോ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വയറലായതോടെ താരത്തോട് രോക്ഷാകുലരായി വിജയ് ആരാധകർ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് വിജയ് നായകനായ ചിത്രത്തെക്കുറിച്ച് വിമർശനാത്മകമായി ഷൈൻ സംസാരിച്ചത്. ഒരു തീവ്രവാദിയുടെ വേഷത്തിലായിരുന്നു ഷൈൻ ചിത്രത്തിൽ എത്തിയത്.

നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് ഷൈനിൻ്റെ തമിഴ് അരങ്ങേറ്റ ചിത്രമായിരുന്നു. റിലീസിന് ശേഷം സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിൻ്റെ തിരക്കഥയും മേക്കിങും പലവിധ വിമർശനങ്ങൾക്കും വിധേയമായിരുന്നു. ചിത്രം റിലീസ് ചെയ്ത ശേഷം ഷൈൻ ടോം ചക്കോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വൻ ട്രോളുകളും നേരിടേണ്ടി വന്നിരുന്നു.

തമിഴ് സിനിമയിലേയ്ക്കുള്ള നല്ല എൻട്രി ആയിരുന്നോ ബീസ്റ്റ് എന്ന ചോദ്യത്തിന്, തമിഴ് സിനിമയ്ക്ക് തന്നെ അത് നല്ലൊരു എൻട്രി ആണെന്ന് എനിക്ക് തോന്നുന്നില്ല എന്നായിരുന്നു ഷൈനിന്റെ മറുപടി. ഷൈനും വിജയുമായുള്ള ഒരു സംഘട്ടന രംഗത്തിൽ വിജയ്‌യുടെ മോശം പ്രകടനത്തെക്കുറിച്ചും ഷൈൻ പരാമർശിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറെ ട്രോളുകൾക്ക് കാരണമായിരുന്നു സിനിമയിലെ ഈ ഭാഗം. 'തെറ്റിദ്ധരിപ്പിക്കരുത് സമൂഹത്തെ,അറ്റ് ലീസ്റ്റ് തീവ്രവാദം എന്താണെന്നറിയണം, തീവ്രവാദി എന്താണെന്നറിയണം' എന്നായിരുന്നു ചിത്രത്തേക്കുറിച്ച് ഷൈൻ പറഞ്ഞത്.

വീഡിയോ പ്രചരിക്കുകയും ഷൈൻ ടോമിനോടുള്ള നിരാശ സമൂഹ മാധ്യമങ്ങളിൽ അറിയിക്കുകയും ചെയ്യുകയാണ് വിജയ് ആരാധകർ. പല ആരാധകരും സംവിധായകൻ നെൽസനെ ടാഗ് ചെയ്താണ് വീഡിയോ പങ്കുവയ്ക്കുന്നത്.

മലയാള സിനിമകളേക്കുറിച്ചും ഷൈൻ ടോം ചാക്കോ പല അനാവശ്യ അഭിപ്രായങ്ങൾ നടത്താറുണ്ടെന്നും ഗൗരവമായി ഇതിനെ കാണരുതെന്നുമാണ് കേരളത്തിലെ ചില വിജയ് ആരാധകർ കമൻ്റുകളിൽ പറയുന്നത്. കൊലമാവ് കോകില, ഡോക്ടർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നെൽസൺ രജനികാന്തിനെ നായകനാക്കി 'ജയിലർ' ഒരുക്കുകയാണ്.

Story highlights: Actor Shine Tom Chacko made controversial remarks on his debut Tamil movie Beast

Next Story