Top

'അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ആണ് 'അമ്മ'യിൽ ഉള്ളത് എന്ന് പറഞ്ഞത് അദ്ദേഹം അല്ലേ'; ഗണേഷ് കുമാറിനെതിരെ ഷമ്മി തിലകൻ

'ഞാൻ എന്റെ വ്യക്തിപരമായ കാര്യത്തിൽ സംഘടനയിൽ പരാതിയുമായി പോയിട്ടില്ല. എന്റെ അച്ഛന്റെ വിഷയവും മറ്റു നീതി നിഷേധങ്ങൾക്കും എതിരെയാണ് ഞാൻ സംസാരിച്ചത്'

28 Jun 2022 6:59 AM GMT
ഫിൽമി റിപ്പോർട്ടർ

അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ആണ് അമ്മയിൽ ഉള്ളത് എന്ന് പറഞ്ഞത് അദ്ദേഹം അല്ലേ; ഗണേഷ് കുമാറിനെതിരെ ഷമ്മി തിലകൻ
X

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ. 'അമ്മ' സംഘടനയെ ഏറ്റവും അധികം അധിക്ഷേപിച്ച് സംസാരിച്ചുട്ടുള്ളത് ഗണേഷ് കുമാർ തന്നെയാണ് എന്നും 'അമ്മ' അധോലോകം ആണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നും ഷമ്മി തിലകൻ വിമർശിച്ചു. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ആണ് 'അമ്മ'യിൽ ഉള്ളത് എന്ന് പറഞ്ഞത് അദ്ദേഹം ആണ്. ഞാൻ അപ്പോൾ തന്നെ മറുപടി കൊടുത്തു, എനിക്ക് വിളിക്കാൻ ഒരു അച്ഛൻ ഉണ്ടെന്ന്. അത് ആയിരിക്കാം അദ്ദേഹത്തിന് ചിലപ്പോൾ ഇഷ്ടപ്പെടാതിരുന്നത് എന്നും ഷമ്മി തിലകൻ വ്യക്തമാക്കി.

താരസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഷമ്മി തിലകനോട് യോജിക്കുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇത് തിലകന്റെ വിഷയമല്ലെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്. എന്നാൽ എങ്ങനെയാണ് ഇത് അച്ഛന്റെ വിഷയമാകാതെ ഇരിക്കുന്നത് എന്നും അച്ഛന്‍ തിലകനോടുള്ള ദേഷ്യത്തിന്റെ പേരില്‍ തന്നെ വേട്ടയാടിയ വ്യക്തിയാണ് ഗണേഷ് കുമാർ എന്നും ഷമ്മി തിലകന്‍ ചൂണ്ടിക്കാട്ടി.

ഷമ്മി തിലകൻ പറഞ്ഞത്

അനീതി എവിടെ നടക്കുന്നുവോ അവിടെയാണ് ഞാൻ പ്രതികരിച്ചത്. സംഘടനയുടെ മര്യാദയ്ക്ക് കീഴിൽ നിന്ന് കൊണ്ടാണ് ഞാൻ എന്നും പ്രതികരിച്ചത്. അദ്ദേഹം തന്നെ അധോലോകം ആണെന്ന് പറഞ്ഞിട്ടുണ്ട്. 'അമ്മ' സംഘടനയെ ഏറ്റവും അധികം അധിക്ഷേപിച്ച് സംസാരിച്ചുട്ടുള്ളത് അദ്ദേഹം തന്നെയാണ്. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ആണ് അമ്മയിൽ ഉള്ളത് എന്ന് പറഞ്ഞത് അദ്ദേഹം അല്ലേ. ഞാൻ അപ്പോൾ തന്നെ മറുപടി കൊടുത്തു, എനിക്ക് വിളിക്കാൻ ഒരു അച്ഛൻ ഉണ്ടെന്ന്. അത് ആയിരിക്കാം അദ്ദേഹത്തിന് ഇഷ്ടപ്പെടാതിരുന്നത്.

ഞാൻ എന്റെ വ്യക്തിപരമായ കാര്യത്തിൽ സംഘടനയിൽ പരാതിയുമായി പോയിട്ടില്ല. എന്റെ അച്ഛന്റെ വിഷയവും മറ്റു നീതി നിഷേധങ്ങൾക്കും എതിരെയാണ് ഞാൻ സംസാരിച്ചത്. എന്റെ സിനിമ കട്ട് ചെയ്‌തെന്ന് കോമ്പറ്റിഷൻ കമ്മീഷന്റെ വിധി ന്യായത്തിൽ പോലും പറയുന്നുണ്ട്. 2018ലോ 19ലോ ക്രൗണ്‍ പ്ലാസയിൽ നടന്ന മീറ്റിംഗിൽ അവിടെ വെച്ച് കൊല്ലം എം എൽ എ മുകേഷ് എന്നോട് മാപ്പു പറഞ്ഞതുമാണ്. ഞാൻ അതൊന്നും വിഷയമാക്കിയിട്ടില്ല. ഞാൻ വിഷയമാക്കിയത് എന്റെ അച്ഛനോട് കാണിച്ച അനീതിയാണ്. അതുപോലെ മറ്റു ചില അംഗങ്ങൾക്ക് കൈനീട്ടം കൊടുത്തിട്ട്, അവരെ സ്വാധീനിക്കാൻ വേണ്ടി ഇലക്ഷൻ ഡിക്ലയർ ചെയ്തിട്ട് ഇലക്ഷന്റെ തലേദിവസം 25 പേർക്ക് കൈനീട്ടം പ്രഖ്യാപിച്ചു.

തെറ്റല്ലേ അത്, അത് നിയമലംഘനം അല്ലേ. അങ്ങനെയാണ് കാലാകാലങ്ങളായി അവർ അമ്മയുടെ തലപ്പത്ത് ഇരിക്കുന്നത്. അദ്ദേഹം തന്നെ പറഞ്ഞു എന്നെപോലുള്ളവർക്ക് എതിരെയുള്ള പരാതികൾ വരുമ്പോൾ കയ്യടിച്ച് പാസാക്കുമെന്ന്. ഈ നക്കാപ്പിച്ച കൊടുക്കുന്നത് കൊണ്ടാണ്. 5000 രൂപ വീതം നൽകുമ്പോൾ അത് അവരെ സാം ളം വലിയ കാര്യം തന്നെയാണ്. എനിക്കും തന്നു. എന്നാൽ എനിക്ക് അതിനുള്ള പ്രായം ആയില്ല എന്ന് പറന്നു അത് തിരികെ നൽകി. ഇത് ഒരു പെൻഷൻ ആയിട്ടാണ് നൽകുന്നത്. കൈനീട്ടം എന്ന പേര് മാത്രമേയുള്ളു. ഓഡിറ്റിങ് വരുന്നതിന് അകത്ത് റീടൈറ്മെന്റ് സ്കീം എന്നാണ് എഴുതിയിരിക്കുന്നത്. 52 വയസ്സുള്ളപ്പോളാണ് ഈ കൈനീട്ടം എനിക്ക് നൽകുന്നത്. ആ പ്രായത്തിൽ ആണോ റിട്ടയർ ചെയ്യേണ്ടത്. അല്ലെങ്കിൽ കലാകാരന് റിട്ടയർമെന്റ് ഉണ്ടോ? എന്ത് അടിസ്ഥാനത്തിലാണ് 52ാമത്തെ വയസ്സിൽ എനിക്ക് റിട്ടയർമെന്റ് പ്രഖ്യാപിച്ച് വീട്ടിൽ ഇരിക്കാൻ പറയുന്നത്. അത് തെറ്റല്ലേ. അതും ഞാൻ പറഞ്ഞില്ല.

Story highlights: Shammi Thilakan's criticism to Ganesh Kumar

Next Story