
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാലുപേർക്ക് പരിക്ക്.
ആരുടെയും പരിക്ക് ഗുരുതരമല്ല. കുറ്റ്യാടി ചുരം ബദൽ റോഡായ ചുരണിയിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ശാന്ത, സനിക, സ്കൂട്ടറിൽ പോവുകയായിരുന്ന ഷീജ, മകൻ എബിൻ എന്നിവർക്കാണ് പരിക്കേറ്റത്.
Content Highlights: wild elephant attack in kozhikode