വീടിൻ്റെ ടെറസിൽ കഞ്ചാവ് വളർത്തി യുവാവ്; പൊലീസ് എത്തിയതോടെ മുങ്ങി,പിന്നാലെ കഞ്ചാവ് ചെടിയും പ്രതിയും കസ്റ്റഡിയിൽ

പെരുമണ്ണ സ്വദേശി ഷെഫീഖ് ആണ് കഞ്ചാവ് ചെടി വളർത്തിയത്

dot image

കോഴിക്കോട്: വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പെരുമണ്ണ സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വിവരമറിഞ്ഞ് ഡാൻസാഫും പൊലീസും സ്ഥലത്തെത്തി. ഇതോടെ യുവാവ് വീടിൻ്റെ പുറകിലെ വാതിൽ വഴി രക്ഷപ്പെടാൻ ശ്രമിച്ചു. പന്തീരാങ്കാവ് പൊലീസ് ഷഫീഖിനെ പിടികൂടുകയായിരുന്നു. കഞ്ചാവ് ചെടിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights: man grows cannabis plant on terrace of house at kozhikode

dot image
To advertise here,contact us
dot image