അറബിക്ക് കുത്ത്, കനിമാ ഇപ്പോ മോണിക്ക; ഹിറ്റ് ചാർട്ടിൽ എതിരാളികൾ ഇല്ലാതെ പൂജ ഹെഗ്‌ഡെ

പൂജയുള്ള ഗാനമാണോ എന്നാൽ അത് സൂപ്പർ ഹിറ്റ് ആയിരിക്കും എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ

dot image

സോഷ്യൽ മീഡിയയിലാകെ ട്രെൻഡിങ് ഇപ്പോൾ പൂജ ഹെഗ്‌ഡെയാണ്. കൂലിയിലെ ഏറ്റവും പുതിയ ഗാനമായ 'മോണിക്ക' പുറത്തിറങ്ങിയതോടെ പൂജയുടെ ഡാൻസ് ഇപ്പോൾ ട്രെൻഡിങ്ങിലാണ്. ഈ വർഷം പൂജയുടേതായി ട്രെൻഡിങ് ആകുന്ന രണ്ടാമത്തെ ഗാനമാണ് ഇത്. നേരത്തെ സൂര്യ ചിത്രമായ റെട്രോയിലെ കനിമ എന്ന ഗാനം വലിയ തോതിൽ ആഘോഷിക്കപ്പെട്ടിരുന്നു.

പൂജയുള്ള ഗാനമാണോ എന്നാൽ അത് സൂപ്പർ ഹിറ്റ് ആയിരിക്കും എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. തമിഴിലെ മൂന്ന് സൂപ്പർതാരങ്ങൾക്കൊപ്പം മൂന്ന് ഹിറ്റ് ഗാനങ്ങളാണ് ഇപ്പോൾ പൂജയുടെ പേരിലായിരിക്കുന്നത്. വിജയ്‌യെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിലെ 'അറബിക്ക് കുത്ത്' എന്ന ഗാനം സിനിമാപ്രേമികളെ ഇളക്കിമറിച്ചിരുന്നു. വിജയ്‌ക്കൊപ്പം പൂജയുടെ ഡാൻസും ശ്രദ്ധനേടിയിരുന്നു. തുടർന്ന് ഈ വർഷം പുറത്തിറങ്ങിയ റെട്രോയിലെ 'കനിമ' റീലുകളിലും പ്രേക്ഷർക്കിടയിലും ചർച്ചയായിരുന്നു. മികച്ച മെയ്വഴക്കത്തോടെ സൂര്യക്കൊപ്പം ഡാൻസ് ചെയ്യുന്ന പൂജയ്ക്ക് നിരവധി അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. ചിത്രത്തിലെ നടിയുടെ പ്രകടനവും കയ്യടി വാങ്ങി.

ഇപ്പോഴിതാ രജനി ചിത്രമായ കൂലിയിൽ ഒരു ഗംഭീര ഡാൻസ് നമ്പറുമായി നടി എത്തിയിരിക്കുകയാണ്. പൂജയ്ക്കൊപ്പം ഗാനത്തിലെ സൗബിന്റെ ഡാൻസും ശ്രദ്ധ നേടുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആഗസ്റ്റ് 14 നാണ് പുറത്തിറങ്ങുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Pooja hegde three dance numbers goes viral

dot image
To advertise here,contact us
dot image