Top

നീരജ് മാധവിന് യുഎ ഇ ഗോൾഡൻ വിസ

പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസ, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും

13 Aug 2022 8:28 AM GMT
ഫിൽമി റിപ്പോർട്ടർ

നീരജ് മാധവിന് യുഎ ഇ ഗോൾഡൻ വിസ
X

നടന്‍ നീരജ് മാധവിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ. ദുബായ് സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയാണ് നീരജ് മാധവിന് ഗോള്‍ഡന്‍ വിസ നൽകിയത്. ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടർ എ കെ ഫൈസൽ പങ്കെടുത്തു. നിരവധി മലയാള ചലചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കാഴ്ച്ചവെച്ച നീരജ് മാധവ് ​ഗായകനും റാപ്പറും കൂടിയാണ്.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

മലയാളത്തിലെ പ്രമുഖ താരങ്ങളടക്കം നിരവധിപേർക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്കും ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

ജോലികളില്‍ പ്രവേശിക്കുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്തുകൊണ്ട് യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍ എത്തുന്നതായി വാർത്തകൾ എത്തിയിരുന്നു. ശമ്പളത്തിനും, ബോണസിനും പുറമെ ചില സുപ്രധാന സ്ഥാനങ്ങളിലേക്കുള്ള നിയമനത്തില്‍ 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ കൂടി കമ്പനി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ പ്രോപ്പര്‍ട്ടി ഫൈന്‍ഡറാണ് പുതിയ പ്രഖ്യാപനം നടത്തിയത്. സോഫ്റ്റ്‌വെയര്‍/ഡാറ്റ എഞ്ചിനീയര്‍മാര്‍ക്കും, മറ്റ് നേതൃസ്ഥാനങ്ങളിലേക്കും നിയമിക്കുന്നവര്‍ക്കാകും ഗോള്‍ഡന്‍ വിസ നല്‍കുക.

Story highlights: Neeraj Madhav got UAE Golden Visa

Next Story