Top

ശ്രീധരനായി നീരജ് മാധവ്; ഗൗതം മേനോൻ ചിത്രം 'വെന്ത് തനിന്തത് കാട്' ക്യാരക്ടർ പോസ്റ്റർ

ചിത്രത്തിന്റെ ടീസർ മുൻപ് തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരുന്നു

26 March 2022 1:20 PM GMT
ഫിൽമി റിപ്പോർട്ടർ

ശ്രീധരനായി നീരജ് മാധവ്; ഗൗതം മേനോൻ ചിത്രം വെന്ത് തനിന്തത് കാട് ക്യാരക്ടർ പോസ്റ്റർ
X

ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രം 'വെന്ത് തനിന്തത് കാടി'ന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് നീരജ് മാധവ്. ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് നീരജ് മാധവ് അവതരിപ്പിക്കുന്നത്. നീരജ് മാധവിന്റെ പിറന്നാൾ ദിനമായ ഇന്ന് ചിത്രം പങ്കുവയ്ക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണ് എന്ന് താരം കുറിച്ചു. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എആർ റഹ്‌മാൻ ആണ്. ടീസർ മുൻപ് തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരുന്നു.

'വിണൈതാണ്ടി വരുവായ', 'അച്ചം എൻപത് മടമയ്യടാ' എന്നെ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന സിനിമയാണ് 'വെന്ത് തനിന്തത് കാട്'. മലയാളി നടൻ സിദ്ദിഖ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കയാടു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. വെൽസ് ഫിലിം ഇന്റർനാഷണലിനു കീഴിൽ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Story highlights: Neeraj madhav as Shridharan; gautham menon chimbu movie vendhu vendhu thanindhathu kaadu character poster

Next Story