Top

''അമ്മ' എന്നത് മഹത്തായ വാക്കാണ്, അത് ക്ലബ് ആയി ചിത്രീകരിച്ചത് തെറ്റ്'; മേജർ രവി

'ഇത്തരം കീഴ് വഴക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് ക്ലബ് എന്ന് പറഞ്ഞത്'

30 Jun 2022 3:43 PM GMT
ഫിൽമി റിപ്പോർട്ടർ

അമ്മ എന്നത് മഹത്തായ വാക്കാണ്, അത് ക്ലബ് ആയി ചിത്രീകരിച്ചത് തെറ്റ്; മേജർ രവി
X

താര സംഘടനയായ 'അമ്മ'യിൽ നടക്കുന്ന വിഷയങ്ങളിൽ പ്രതികരണവുമായി മേജർ രവി. ഇടവേള ബാബുവിന്റെ ക്ലബ് എന്ന പരാമർശം തെറ്റാണ് എന്നും അതിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും മേജർ രവി പ്രതികരിച്ചു. ജോൺസൺ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്യുന്ന 'സാന്റാക്രൂസ്' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പത്ര സമ്മേളനത്തിലാണ് മേജർ രവി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

''അമ്മ' എന്നത് മഹത്തായ ഒരു വാക്കാണ്. അത് ക്ലബ് ആയി ചിത്രീകരിച്ച് പറഞ്ഞത് തെറ്റ്. അങ്ങനെ പറയാൻ പാടില്ലായിരുന്നു. താൻ ഇതുവരെ 'അമ്മ'യിൽ അംഗത്വം എടുത്തിട്ടില്ല. താൻ അംഗത്വമുള്ള ആളായിരുന്നുവെങ്കിൽ ഉറപ്പായും ഇക്കാര്യം ചോദ്യം ചെയ്തിരുന്നേനെ. 'അമ്മ' ചെയ്യുന്ന നല്ല കാര്യങ്ങളെ ഞാൻ പിന്തുണയ്ക്കും. പക്ഷെ ഇത്തരം കീഴ് വഴക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് ക്ലബ് എന്ന് പറഞ്ഞത്. അത് വ്യക്തത വരുത്തേണ്ടതുണ്ട്.' മേജർ രവി അഭിപ്രായപ്പെട്ടു.

'നമ്മുടെ കാഴ്ചപ്പാടിൽ 'അമ്മ'യെ ക്ലബ് ആയി അല്ല കണ്ടിരിക്കുന്നത്. ക്ലബുകൾ നിരവധിയുണ്ട്. ഞാനും പല ക്ലബുകളിൽ അംഗമാണ്. മദ്യപാനം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ക്ലബിൽ നടക്കുന്നുണ്ട്. 'അമ്മ'യിൽ അങ്ങനെ നടക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ക്ലബ് എന്ന് പറയാൻ പാടില്ലായിരുന്നു എന്നും അതിൽ ഇടവേള ബാബു നൽകിയ വിശദീകരണം തൃപ്തികരമല്ല എന്നും മേജർ രവി കൂട്ടിച്ചേർത്തു.

Story highlights: Major Ravi responds to Idavela Babu's 'club' reference in AMMA

Next Story