Top

'ഇന്ന് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സാമൂഹിക വിഷയമാണ് ചർച്ച ചെയ്യുന്നത്'; 'ഹയ'സിനിമയെ എ എ റഹീമും വി ഡി സതീശനും

27 Nov 2022 6:55 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ന് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സാമൂഹിക വിഷയമാണ് ചർച്ച ചെയ്യുന്നത്; ഹയസിനിമയെ എ എ റഹീമും വി ഡി സതീശനും
X

വാസുദേവ് സനല്‍ സംവിധാനം ചെയ്ത 'ഹയ'യ്ക്ക് ആശംസകളുമായി രാജ്യസഭ എം പി എ എ റഹീമും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും. ഹയ ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സാമൂഹികവിഷയമാണ് ചർച്ച ചെയ്യുന്നതെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. സിനിമ ഏറ്റവും ശക്തമായ മാധ്യമമാണെന്നും ഹയ മുന്നോട്ട് വെയ്ക്കുന്ന സന്ദേശം എല്ലാവരിലും എത്തട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു.

ഈ മാസം 25-നാണ് ഹയ എന്ന ചിത്രം റിലീസിനെത്തിയത്. എഞ്ചിനീയറിംഗ് കോളജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ് നിര്‍മിച്ചിരിക്കുന്നത്. 24 പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയത്. ക്യാംപസ് ത്രില്ലര്‍ ചിത്രമായെത്തിയ ഹയയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രിയം സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് വാസുദേവ് സനൽ. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

മലയാള സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി റോബോ ഫൈറ്റ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്. സിനിമയുടെ ക്ലൈമാക്‌സിനു മുന്നോടിയായി നിര്‍ണ്ണായകപ്രാധാന്യമുള്ള സീനിലാണ് ആക്ഷന്‍ പാക്ക്ഡ് ആയ റോബോ ഫൈറ്റ് ഒരുക്കിയിരിക്കുന്നത്. 'കാന്താര' യടക്കം സിനിമകളുടെ ഗ്രാഫിക്‌സ് തയ്യാറാക്കിയ പ്രമുഖ ഗ്രഫിക്‌സ് ഗ്രൂപ്പായ ലവകുശയാണ് റൊബോട്ടിക് ഫൈറ്റ് സൃഷ്ടിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, ഭരത്, ശംഭു മേനോന്‍, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, അക്ഷയ ഉദയകുമാര്‍ എന്നിവരാണ് പ്രധാന വേഷത്തിൽ.

ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, ശ്രീരാജ്, സണ്ണി സരിഗ , വിജയന്‍ കാരന്തൂര്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീതം. സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍ , സതീഷ് ഇടമണ്ണേല്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര, ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുല്‍ മജീദ്, വരുണ്‍ സുനില്‍ ,ബിനു സരിഗ , വിഷ്ണു സുനില്‍ എന്നിവരാണ് ഗായകര്‍.

ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -എസ്. മുരുഗന്‍, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ -സണ്ണി തഴുത്തല. ഫിനാന്‍സ് കണ്‍ട്രോളര്‍- മുരളീധരന്‍ കരിമ്പന.അസോ. ഡയറക്ടര്‍ -സുഗതന്‍, ആര്‍ട്ട് -സാബുറാം, മേയ്ക്കപ്പ്-ലിബിന്‍ മോഹന്‍, സ്റ്റില്‍സ് -അജി മസ്‌ക്കറ്റ്, വി എഫ് എക്‌സ്- ലവകുശ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പി ആര്‍ ഒ- വാഴൂര്‍ ജോസ് , ആതിര ദില്‍ജിത്ത്.

Story Highlights: AA Rahim And VD Satheeshan about haya Movie

Next Story