ബ്രൗണ്‍ സാറ്റിന്‍ ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ കരീന കപൂര്‍; വൈറലായി ചിത്രങ്ങള്‍

സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ സന്യ കപൂറാണ് കരീനയുടെ ഈ ലുക്കിനു പിന്നില്‍
ബ്രൗണ്‍ സാറ്റിന്‍ ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ കരീന കപൂര്‍; വൈറലായി ചിത്രങ്ങള്‍

ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ ഏറ്റവും നല്ല ഫാഷന്‍ സെന്‍സുള്ള താരമായിട്ടാണ് കരീന കപൂറിനെ വിശേഷിപ്പിക്കുന്നത്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും താരം സ്വീകരിക്കാറുള്ള ഫാഷന്‍ നിരവധി ആളുകള്‍ ഫോളോ ചെയ്യാന്‍ ശ്രമിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ലിക്‌സ് സംഘടിപ്പിച്ച പരിപാടിക്കെത്തിയ കരീനയുടെ ലുക്കാണ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബ്രൗണ്‍ കളറിലുള്ള ഔട്ട്ഫിറ്റില്‍ സൂപ്പര്‍ ലുക്കിലാണു താരത്തെ ചിതങ്ങളില്‍ കാണുന്നത്.

കരീനയുടെ സിംപിളായിട്ടുള്ള ബ്രൗണ്‍ ലുക്കില്‍ ഔട്ട്ഫിറ്റിനു മാച്ചിങ് ആയിട്ടുള്ള ബ്ലേസറും താരം അണിഞ്ഞിട്ടുണ്ട്. പോംപി ഹാന്‍സ് എന്നിവര്‍ ചേര്‍ന്നാണ് കരീനയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ സന്യ കപൂറാണ് കരീനയുടെ ഈ ലുക്കിനു പിന്നില്‍. സന്യയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ താരത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 18999 രൂപയാണ് ഇതിന്റെ വില. വി ഷെയ്പ്പിലുള്ള നെക്കും, ഫിറ്റ് ഷര്‍ട്ടിന്റെ സ്‌റ്റൈലിലുമാണ് ടോപ്പ്. ടൈ അപ്പ് ആയിട്ടുള്ള സ്‌കര്‍ട്ടിന്റെ മുന്‍ ഭാഗത്ത് ഞൊറിവുകളും കൊടുത്തിരിക്കുന്നു.

ഇഷ്ടത്തിനനുസരിച്ച് സെറ്റ് ചെയ്യാവുന്ന തരത്തിലുള്ളതാണ് സ്‌കര്‍ട്ട്. കോട്ടണ്‍ സാറ്റിന്‍ ബ്ലേസര്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഔട്ട്ഫിറ്റ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ഫുള്‍ സ്ലീവും കോളേര്‍ഡ് നെക്കിലുമാണ് ഇത് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ഗോള്‍ഡ് കളറിലുള്ള അക്‌സസറികളാണ് ഈ ലുക്കിനായി താരം തെരഞ്ഞെടുത്തിരിക്കുന്നത്. ഗോള്‍ഡന്‍ കളറിലുള്ള സ്ട്രാപ്പ്ഡ് ഹീലും അകോകിന്റെ എലഗന്റ് ആയിട്ടുള്ള് ഹാങ്ങിങ് കമ്മലും, മോതിരവും ഈ ഔട്ട്ഫിറ്റിനെ കൂടുതല്‍ ഭംഗിയാക്കുന്നു. 14900 രൂപയാണ് ഈ കമ്മലിന്റെ വില.

Related Stories

No stories found.
logo
Reporter Live
www.reporterlive.com