
കൊച്ചി: ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക യൂണിറ്റിന്റെ നേതൃത്വത്തില് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം ജനറല് ആശുപത്രിയിലാണ് രക്തം ദാനം ചെയ്തത്. ഡിവൈഎഫ്ഐ അംഗത്വ വിതരണത്തിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡണ്ട് അനീഷ് എം. മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി കേന്ദ്രീകരിച്ച് യുവ അഭിഭാഷകരുടെ രക്തദാന ഗ്രൂപ്പ് രൂപീകരിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. ഹൈക്കോടതി അഭിഭാഷക അണിമ മുയ്യാരത്ത് ആദ്യ മെമ്പര്ഷിപ്പ് ഏറ്റുവാങ്ങി.
ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക കമ്മിറ്റി സെക്രട്ടറി അഡ്വ. നിനു മോഹന്ദാസ്, കമ്മിറ്റി അംഗങ്ങളായ അഡ്വ. എല്ദോ ബേബി, അഡ്വ. സുബീഷ് ഋഷികേശ്, അഡ്വ. വിജയ് ശങ്കര്, അഡ്വ. മുസ്താഹസിന് കെ. എന്നിവര് ചടങ്ങില് പങ്കെടുത്തു.