Top

'മനസ്സിന് അക്കരെ'; ജയറാമിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

സത്യൻ അന്തിക്കാടിനൊപ്പമുള്ള ചിത്രത്തിലാണ് ജയറാം ഇപ്പോൾ അഭിനയിക്കുന്നത്.

8 Dec 2021 10:31 AM GMT
ഫിൽമി റിപ്പോർട്ടർ

മനസ്സിന് അക്കരെ; ജയറാമിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
X

നടൻ ജയറാം പങ്കുവെക്കാറുള്ള ചിത്രങ്ങൾക്ക് എപ്പോഴും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ നടൻ പങ്കുവെച്ച പുതിയ ചിത്രവും സമൂഹ മാധ്യമങ്ങളിൽ ഹിറ്റ് ആയിരിക്കുകയാണ്.

മുണ്ടും ഷർട്ടും അണിഞ്ഞ് ഒരു കുടയും പിടിച്ച് നാടൻ ലുക്കിലുള്ള ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. 'മനസ്സിന് അക്കരെ' എന്ന് ക്യാപ്ഷനും നൽകിയിട്ടുണ്ട്.

സത്യൻ അന്തിക്കാടിനൊപ്പമുള്ള ചിത്രത്തിലാണ് ജയറാം ഇപ്പോൾ അഭിനയിക്കുന്നത്. ഒരിടവേളക്ക് ശേഷം മീര ജാസ്മിനും സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന് പ്രത്യേകതയും കൂടെയുള്ള സിനിമയാണിത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട് മീര ജാസ്മിന്‍ വീണ്ടും ഒന്നിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ കൂടെ മീരയുടെ അഞ്ചാമത്തെ സിനിമയാണിത്. ദേവിക, ഇന്നസെന്റ്, സിദ്ദിക്ക്, കെ പി സി ലളിത, ശ്രീനിവാസന്‍ എന്നവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രത്തിന്റെ സഹസംവിധാനം നിര്‍വഹിക്കുന്നത്. എസ് കുമാരനാണ് ഛായാഗ്രഹണം. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് വിഷ്ണു സഞ്ജയ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Next Story