സിനിമയ്ക്ക് പുറത്തും സ്ത്രീകൾ ഇത് നേരിടുന്നുണ്ട്, കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് രമ്യ കൃഷ്ണൻ

"ഞങ്ങളുടെത് ഗ്ലാമറസ് പ്രൊഫഷൻ ആയതുകൊണ്ടാണ് ആളുകൾ സംസാരിക്കുന്നത്; സിനിമയ്ക്ക് പുറത്തും സ്ത്രീകൾ ഈ അവസ്ഥ നേരിടുന്നുണ്ട്.'

സിനിമയ്ക്ക് പുറത്തും സ്ത്രീകൾ ഇത് നേരിടുന്നുണ്ട്, കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് രമ്യ കൃഷ്ണൻ
dot image

സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും നിർണായക വെളിപ്പെടുത്തലുമായി നടി രമ്യ കൃഷ്ണൻ. ലിംഗഭേദമില്ലാതെ എല്ലായിടത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ഗ്ലാമറസ് രംഗമായതുകൊണ്ട് സിനിമ ചർച്ചയാകുന്നുവെന്നും താരം പറഞ്ഞു. റോ ടോക്സ് വിത്ത് വികെ എന്ന പോഡ്കാസ്റ്റിലായിരുന്നു പ്രതികരണം.

'എപ്‌സ്റ്റീൻ ഫയലുകൾ പരിശോധിച്ചു നോക്കൂ. സ്ത്രീകൾ ഏറെ പുരോ​ഗമനപരമായി മുന്നിട്ടു നിൽക്കുന്ന അമേരിക്ക പോലൊരു സ്ഥലത്തു പോലും ഇങ്ങനെയൊന്ന് സംഭവിച്ചു. എന്നിട്ടും, അവർക്ക് ഇതുപോലൊരു സാഹചര്യം നേരിടേണ്ടി വന്നു. അതുകൊണ്ട്, ഇവിടെ ഇത് സംഭവിക്കുന്നില്ല എന്ന് നിങ്ങൾക്ക് പറയാനാകില്ല.

ഇത് സംഭവിക്കുന്നുണ്ട്, മുൻപും സംഭവിച്ചിട്ടുണ്ട്, ഇനിയും സംഭവിക്കും. എന്നാൽ അത് എങ്ങനെ സംഭവിച്ചു എന്നതും, യെസ് അല്ലെങ്കിൽ നോ എന്നോ പറയാനുള്ള അവസരം നിങ്ങൾക്ക് കിട്ടിയിരുന്നോ എന്നതും കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇതാണ് ഇതിലെ യാഥാർത്ഥ്യം. ആരെങ്കിലും നിർബന്ധിച്ച് ചെയ്യുന്നതാണോ അല്ലെങ്കിൽ സ്വന്തം ഇഷ്ട പ്രകാരമണോ അതല്ലെങ്കിൽ യാദൃശ്ചികമായി സംഭവിച്ചതാണോ.

ഇത് സംഭവിക്കുന്നുണ്ട്, നടന്നുകൊണ്ടിരിക്കുകയാണ്. ആർക്കും ഇത് നിഷേധിക്കാനാകില്ല. കാരണം, ഞങ്ങളുടേത് ഒരു ​ഗ്ലാമറസ് പ്രൊഫഷൻ ആയതു കൊണ്ടാണ് ആളുകൾ ഇതേക്കുറിച്ച് സംസാരിക്കുന്നത്. സിനിമയ്ക്ക് പുറത്തുള്ള മേഖലകളിലും എത്രയോ സ്ത്രീകൾ ഇതേ അവസ്ഥ നേരിടുന്നുണ്ടാകാം ?. ലിംഗഭേദമില്ലാതെ എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ട്; രമ്യ കൃഷ്ണൻ പറഞ്ഞു.

Content Highlights: Actress Ramya Krishnan opens up about the casting couch and instances of abuse in the film industry, sharing her views on the challenges faced by women in cinema.

dot image
To advertise here,contact us
dot image