'പണം ഇൻവെസ്റ്റ് ചെയ്യാൻ പേടിയാണ്, സിനിമയിൽ വരുമ്പോൾ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'; നിഖില വിമൽ

പണം സേവ് ചേയ്യാറുണ്ടെന്നും താരം പറയുന്നു

'പണം ഇൻവെസ്റ്റ് ചെയ്യാൻ പേടിയാണ്, സിനിമയിൽ വരുമ്പോൾ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'; നിഖില വിമൽ
dot image

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ് താല്പര്യമെന്നും നിഖില വിമല്‍. സേവിങ്‌സ് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞാന്‍ വളരെ മോശമാണെന്നും അതേ സമയം പണം സേവ് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നുമാണ് താരം പറയുന്നത്. എഫ്ടിക്യു വിത്ത് രേഖാ മേനോന്‍ എന്ന യൂട്യൂബ് ചാനലിലാണ് നിഖിലയുടെ തുറന്നു പറച്ചില്‍.

'പിശുക്കിയായിട്ടുള്ള ഒരാളാണ് ഞാന്‍. പക്ഷേ പണം ഇരട്ടിയാക്കാന്‍ എനിക്കറിയില്ല. ഞാന്‍ ഓള്‍ഡ് സ്‌കൂള്‍ ആണ്. ഉദാഹരണത്തിന്, ഒരഞ്ച് ലക്ഷം രൂപ നമ്മുടെ കയ്യിലുണ്ട്, ഈ അഞ്ച് ലക്ഷം രൂപ ഇന്‍വെസ്റ്റ് ചെയ്ത് 10 ലക്ഷം രൂപ ആക്കണമെന്ന് പറഞ്ഞാല്‍ എന്റെ അമ്മയ്ക്കും പേടിയാണ് എനിക്കും പേടിയാണ്. നമ്മള്‍ ഈ അഞ്ച് ലക്ഷം രൂപ കയ്യില്‍ നിന്ന് പോകാതിരിക്കാന്‍ ശ്രമിക്കും.

ചാകുന്നത് വരെ ഈ അഞ്ച് ലക്ഷം രൂപയുമായി ചാകാം. അത് പത്തോ ഇരുപതോ ആയിട്ട് വേണ്ട. അത് പേടിയാണ്. ഞാന്‍ തന്നെ കണ്‍സള്‍ട്ടന്‍സിയെ വിളിക്കാറുണ്ട്. എന്നിട്ട് പറയും, നിങ്ങളെന്നെ സഹായിക്കൂ. ഞാന്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ റെഡിയാണ്. പക്ഷേ എന്നോട് നിങ്ങള്‍ അതിന്റെ സങ്കീര്‍ണതകളൊന്നും പറയരുത് എന്ന്. കാരണം എനിക്കത് പേടിയാണ്.

ചിലപ്പോള്‍ നഷ്ടം ഉണ്ടാകുമെന്ന് പറയുമ്പോള്‍ ഞാനത് ഇടില്ല. ഞാനങ്ങനെ വെറുതേ ഒരാള്‍ക്ക് കാശ് കൊടുക്കുകയൊന്നുമില്ല. കിട്ടാനുള്ള കാശ് കിട്ടിയില്ലെങ്കില്‍ ഞാനിങ്ങനെ പറഞ്ഞോണ്ട് ഇരിക്കും. ചാകുന്നത് വരെ ഞാന്‍ മനസമാധാനം കൊടുക്കില്ല. എത്ര നേരം ആണെന്ന് വച്ചാ നിങ്ങളോട് ഇരക്കുന്നത്. നിങ്ങള്‍ക്ക് നാണമാകുന്നില്ലേ എന്നൊക്കെ ഞാന്‍ ചോദിക്കും.

നമ്മള്‍ സിനിമയില്‍ വരുമ്പോള്‍ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്. ഇവര്‍ക്കാണെങ്കില്‍ നമ്മളെക്കാളും അനുഭവം കൂടുതലായതു കൊണ്ട് കടുത്ത തൊലിക്കട്ടിയാണ്. നിങ്ങള്‍ മൈക്ക് ഓഫാക്കി പറഞ്ഞാല്‍, ഞാനത് മൈക്കില്‍ കൂടി പറയും. അപ്പോള്‍ അവര്‍ക്ക് നാണക്കേട് ആകും.

അങ്ങനെയാകുമ്പോള്‍ കുറേ പേര്‍ എനിക്ക് കാശ് തരും. താന്‍ എന്താടോ എന്റെ കാശ് തരാഞ്ഞത് എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ പറയാന്‍ പാടില്ലാത്ത ഒരു സ്ഥലത്ത് പോയിട്ട് ഞാനത് പറയും'-നിഖില വിമല്‍ പറഞ്ഞു.

Content Highlights: Nikhila Vimal says she is afraid to invest money, but makes it a point to save

dot image
To advertise here,contact us
dot image