ജയിലർ 2വിൽ മോഹൻലാലിൻറെ രംഗങ്ങൾ വെട്ടിച്ചുരുക്കി; വിമർശനവുമായി കോസ്റ്റിയൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ

ജയിലറിന്റെ സീക്വലുകളില്‍ ഇനി ഭാഗമാകില്ലെന്ന് ജിഷാദ് ഷംസുദ്ദീന്‍

ജയിലർ 2വിൽ മോഹൻലാലിൻറെ രംഗങ്ങൾ വെട്ടിച്ചുരുക്കി; വിമർശനവുമായി കോസ്റ്റിയൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ
dot image

ജയിലര്‍ 2 വില്‍ മോഹന്‍ലാലിന്റെ സീന്‍ വെട്ടിക്കുറച്ചിതിനെതിരെ കോസ്റ്റിയൂം ഡിസൈനര്‍ ജിഷാദ് ഷംസൂദ്ദീന്‍. മോഹന്‍ലാലിന്റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടുവെന്നാണ് ജിഷാദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

'എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരോടുമായി, 'ജയിലര്‍ 2'-ന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു പ്രധാന കാര്യം നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു സിനിമക്കു വേണ്ടി ഷൂട്ട് ചെയ്ത ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍, ഞങ്ങളുടെ പ്രയത്‌നത്തില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. ട്രെയിലറില്‍ വെറും രണ്ട് സെക്കന്‍ഡ് മാത്രം കാണിച്ചപ്പോള്‍ പോലും ആ വിശ്വാസം എനിക്കുണ്ടായിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍, മോഹന്‍ലാല്‍ സാറിന്റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു, ട്രെയിലറില്‍ കണ്ട ആ രംഗം പോലും സിനിമയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.

സിനിമയിലുള്ള എന്റെ അനുഭവത്തില്‍, മോഹന്‍ലാല്‍ സാറിനെപ്പോലൊരു സൂപ്പര്‍സ്റ്റാറിന്റെ രംഗങ്ങള്‍ ഇത്തരത്തില്‍ വെട്ടിച്ചുരുക്കുന്നത് ഒട്ടും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ്. നമ്മുടെ സൂപ്പര്‍സ്റ്റാറിനെ ഇത്തരത്തില്‍ ഒതുക്കിക്കളയുന്നത് കണ്ട സാഹചര്യത്തില്‍, ഇനി ഇതിനൊരു രണ്ടാം ഭാഗം (Sequel) വരികയാണെങ്കില്‍, ഞാന്‍ അതിന്റെ ഭാഗമായിരിക്കില്ല. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവരോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.

ഞാന്‍ നിലകൊള്ളുന്നത് പരിഗണനകള്‍ക്കോ, ലാഭത്തിനോ, 'കോടി ക്ലബ്ബുകള്‍ക്കോ' (crore clubs) അല്ലെങ്കില്‍ താരപദവിക്കോ വേണ്ടിയല്ല. ഞാന്‍ നിലകൊള്ളുന്നത് ആരാധകര്‍ക്കും, കലയെ സ്‌നേഹിക്കുന്നവര്‍ക്കും, മോഹന്‍ലാല്‍ സാറിനും വേണ്ടി മാത്രമാണ്. എന്റെ ഈ യാത്രയില്‍ എപ്പോഴും കൂടെ നിന്നതിന് നന്ദി. - ജിഷാദ് ഷംസുദ്ദീന്‍'

അതേസമയം, കേരളത്തില്‍ 4000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പ്രീ സെയില്‍സ് മാത്രം 8 കോടിക്ക് മുകളിലാണ് ഇതുവരെ ചിത്രം നേടിയത്. മികച്ച പ്രതികരണങ്ങള്‍ വന്നത് കാരണം ഇനിയും കളക്ഷന്‍ നേടാന്‍ സാധ്യതയുണ്ട്. ഡിസ്ട്രിക്റ്റ് ആപ്പിന്റെ കേരളത്തിലെ പ്രീ ബുക്കിങ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രത്തിന്റെ 12000 ത്തിലധികം ടിക്കറ്റുകള്‍ ആദ്യ ഒരു മണിക്കൂറില്‍ വിറ്റു പോകുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ടിക്കറ്റ് ന്യൂ എന്നീ ആപ്പുകള്‍ വഴിയും കൗണ്ടര്‍ വില്‍പന വഴിയും ആദ്യ മണിക്കൂറില്‍ ചിത്രത്തിന്റെ 1 ലക്ഷത്തിലധികം ടിക്കറ്റുകളാണ് കേരളത്തില്‍ വിറ്റ് പോയത്.

Content Highlights: Mohanlal's scenes in 'Jailer 2' have been trimmed; costume designer Jishad Shamsuddeen voices criticism.

dot image
To advertise here,contact us
dot image