

വിൻഡീസിനെതിരായ നാലാം ടി20യിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സ്പെഷ്യലിസ്റ്റ് ബൗളർമാർക്ക് പകരം ഓൾറൗണ്ടർമാരെ മാത്രം വിശ്വസിച്ച് പ്ലേയിങ് ഇലവൻ ഇറക്കുന്ന ശൈലി തുടർന്നാൽ ഇന്ത്യക്ക് ലോകകപ്പ് നേടാനാവില്ലെന്ന് കൈഫ് മുന്നറിയിപ്പ് നൽകി.
സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ബെഞ്ചിലിരുത്തി നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ എന്നിവരടങ്ങിയ ഓൾ റൗണ്ടർമാരെയാണ് ഇന്ത്യ ബൗളിങ്ങിനായി ആശ്രയിച്ചത്. എന്നാൽ ഈ രണ്ട് ഓൾറൗണ്ടർമാരും ചേർന്ന് എറിഞ്ഞ 4 ഓവറിൽ വിക്കറ്റൊന്നും നേടാനാവാതെ 14.50 എക്കോണമിയിൽ 58 റൺസാണ് വഴങ്ങിയത്. ഈ മത്സരത്തിൽ ഇന്ത്യൻ ടീം തോറ്റതിന്റെ പ്രധാന കാരണം ബൗളിങ് തന്നെയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ബൗളർമാർ ഏറ്റെടുത്തേ മതിയാകൂ. കൈഫ് പറഞ്ഞു.
ഷായ് ഹോപ്പിന്റെ തകര്പ്പന് സെഞ്ചുറിയുടെയും കീമോ പോളിന്റെ മാരക ബൗളിങ് പ്രകടനത്തിന്റെയും കരുത്തില് ഇന്ത്യയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തില് വെസ്റ്റ് ഇന്ഡീസ് 24 റണ്സിന്റെ ഉജ്ജ്വല വിജയമാണ് നേടിയത്.
ഹൈദരാബാദില് നടന്ന മത്സരത്തിലെ ജയത്തോടെ 5 മത്സരങ്ങളുള്ള പരമ്പരയില് വെസ്റ്റ് ഇന്ഡീസ് 2-2ന് സമനില പിടിച്ചു. പരമ്പരയിലെ വിജയികളെ നിര്ണ്ണയിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഒക്ടോബര് 17 ശനിയാഴ്ച ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില് നടക്കും.
Content Highlights:mohammad kaif slams indian t20 team bowling after loss vs west-indies