

മനു അശോകൻ സംവിധാനം ചെയ്ത് ബോബി-സഞ്ജയ് കൂട്ടുകെട്ട് എഴുതിയ 'ഐസ്' എന്ന സീരീസ് മികച്ച പ്രതികാരങ്ങൾ നേടുന്നു. ഒക്ടോബർ 9ന് Sony LIVൽ സ്ട്രീമിങ് ആരംഭിച്ച സീരീസിന് എങ്ങും മികച്ച അഭിപ്രായമാണ്. സൈബർ ഇടങ്ങളിലെ നിരീക്ഷണങ്ങളും സ്റ്റോക്കിംഗും (stalking) അതുണ്ടാക്കുന്ന ഭീകരമായ മാനസികാഘാതങ്ങളും കൊലപാതകങ്ങളുമാണ് ഈ സീരീസിന്റെ പ്രമേയം. ആധുനിക സമൂഹത്തിൽ ടോക്സിക് ബന്ധങ്ങളും സ്റ്റോക്കിംഗും ഉണ്ടാക്കുന്ന അപകടകരമായ അവസ്ഥകളെയാണ് ഈ ക്രൈം ത്രില്ലർ ചർച്ച ചെയ്യുന്നത്.
ഉയരെ, കാണെക്കാണെ എന്നീ ചിത്രങ്ങൾക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്ത ഈ ക്രൈം സീരീസ് ബോബി - സഞ്ജയ് രചിക്കുമ്പോൾ കഥ അഞ്ജനയുടേതാണ്. ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, സാനിയ അയ്യപ്പൻ, ദേവ് മോഹൻ, ജാഫർ ഇടുക്കി, കനി കുസൃതി എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങൾ.
Content Highlights: New web series of bobby sanjay named ice getting positive response streaming in sony liv