വിനീഷ്യസ് ജൂനിയറിന് നാല് മത്സരങ്ങളില്‍ വിലക്ക്; ബാഴ്‌സലോണയ്ക്കെതിരായ എല്‍ ക്ലാസിക്കോ നഷ്ടമാകും

വിയ്യാറയലിനെതിരായ ലാ ലിഗ വിജയത്തിനിടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് പിന്നാലെയാണ് വിലക്ക്

വിനീഷ്യസ് ജൂനിയറിന് നാല് മത്സരങ്ങളില്‍ വിലക്ക്; ബാഴ്‌സലോണയ്ക്കെതിരായ എല്‍ ക്ലാസിക്കോ നഷ്ടമാകും
dot image

റയല്‍ മഡ്രിഡ് ഫോര്‍വേഡ് വിനീഷ്യസ് ജൂനിയറിന്, വിയ്യാറയലിനെതിരായ ലാ ലിഗ വിജയത്തിനിടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നതിനെ തുടര്‍ന്ന് നാല് മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചു. ഇതോടെ ഈ മാസം ബാഴ്‌സലോണയ്ക്കെതിരെ നടക്കുന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാനാകില്ല.

ശനിയാഴ്ച സാന്തിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തിനിടെ നഥാന്‍ സാലിബയുടെ മുടിയില്‍ പിടിച്ചു വലിച്ചതിന് ആക്രമണോത്സുകമായ പെരുമാറ്റത്തിന്റെ പേരില്‍ ബ്രസീലിയന്‍ അന്താരാഷ്ട്ര താരത്തിന് രണ്ട് മത്സരങ്ങളുടെ വിലക്ക് ലഭിച്ചതായി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ബുധനാഴ്ച സ്ഥിരീകരിച്ചു. കാര്‍ഡ് കാണിച്ചതിനോട് ദേഷ്യത്തോടെ പ്രതികരിച്ചതിന് അദ്ദേഹത്തിന് രണ്ട് മത്സരങ്ങളുടെ അധിക സസ്‌പെന്‍ഷന്‍ കൂടി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ജൂഡ് ബെല്ലിങ്ഹാമിന്റെ പാസ് ഗോളാക്കി മാറ്റി റയല്‍ മാഡ്രിഡിന്റെ ലീഡ് ഇരട്ടിയാക്കിയെന്ന് തോന്നിച്ച നിമിഷങ്ങള്‍ക്ക് തൊട്ടുമുമ്പാണ് ഈ സംഭവം നടന്നത്. എന്നാല്‍ വി.എ.ആര്‍ പരിശോധനയില്‍ ഗോള്‍ റദ്ദാക്കുകയും, മുടിയില്‍ പിടിച്ചു വലിച്ച സംഭവത്തില്‍ ഫോര്‍വേഡിന് റെഡ് കാര്‍ഡ് കാണിക്കുകയുമായിരുന്നു. ലൂയിസ് എന്റിക്കെയുടെയും പരിശീലകന്‍ ഹോസെ മൗറീന്യോയുടെയും കീഴില്‍ ഈ സീസണില്‍ പ്രയാസമേറിയ തുടക്കമാണ് വിനീഷ്യസിന് ലഭിച്ചത്. ക്ലബ്ബിനായി ഒരു ഗോള്‍ മാത്രമാണ് അദ്ദേഹം നേടിയത്. വിയ്യാറയലിനെതിരായ മത്സരത്തിനുള്ള റയല്‍ മഡ്രിഡിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നിന്ന് ഹെഡ് കോച്ച് ഹോസെ മൗറീന്യോ അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.

ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ റോമയ്ക്കെതിരെ റയല്‍ മാഡ്രിഡ് 4-3 എന്ന സ്‌കോറിന് നടത്തിയ നാടകീയമായ തിരിച്ചുവരവ് വിജയത്തിന് ശേഷം, വിനീഷ്യസ് തന്റെ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച സമയത്തെ ചോദ്യം ചെയ്യുകയും താന്‍ മറ്റൊരു കളിക്കാരനോടും അക്രമം കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

'സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കാന്‍ അവര്‍ക്ക് ദിവസം മുഴുവന്‍ സമയമുണ്ടായിരുന്നു, എന്നാല്‍ ഞങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തിയ സമയത്താണ് നാല് ലീഗ് മത്സരങ്ങളില്‍ നിന്ന് ഞാന്‍ പുറത്താണെന്ന് എന്നോട് പറയുന്നത്' -ബ്രസീലിയന്‍ താരം പറഞ്ഞു. 'ഇതിനെക്കുറിച്ച് (മുടി പിടിച്ചു വലിക്കുന്നത്) ഞങ്ങള്‍ക്ക് ഒരിക്കലും വിശദീകരിച്ചു തന്നിട്ടില്ല. ലാ ലിഗയില്‍ നിന്നും റഫറിമാരുടെ അസോസിയേഷനില്‍ നിന്നുമുള്ള ആളുകള്‍ എപ്പോഴും നിയമങ്ങള്‍ വിശദീകരിക്കാന്‍ വരാറുണ്ട്, എന്നാല്‍ ഈ ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് അവര്‍ സംസാരിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു റെഡ് കാര്‍ഡ് ആയിരുന്നു, അത്രതന്നെ… ഞാന്‍ ഒരിക്കലും മറ്റൊരു കളിക്കാരനോടും ആക്രമണകാരിയായി പെരുമാറിയിട്ടില്ല. എനിക്ക് ധാരാളം ഫൗളുകള്‍ ഏല്‍ക്കേണ്ടി വരാറുണ്ട്, എന്നിട്ടും കാര്‍ഡുകള്‍ ഒടുവില്‍ എനിക്ക് തന്നെയാണ് ലഭിക്കുന്നത്' -അദ്ദേഹം പറഞ്ഞു.

ഈ വിലക്ക് ആഭ്യന്തര മത്സരങ്ങള്‍ക്ക് (ലാ ലിഗ) മാത്രമാണ് ബാധകമാകുന്നത്. അതിനാല്‍ ബുധനാഴ്ച റോമയ്ക്കെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മൗറീന്യോ വിനീഷ്യസിനെ ഉള്‍പ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 21-ന് ആര്‍.ബി ലീപ്‌സിഗിനെതിരെയും നവംബര്‍ 4-ന് എ.ഇ.കെയ്‌ക്കെതിരെയും നടക്കുന്ന മത്സരങ്ങളിലും അദ്ദേഹത്തിന് കളിക്കാനാകും.

content highlights: Vinicius Junior Banned for 4 Matches; To Miss Crucial El Clasico Against Barcelona

dot image
To advertise here,contact us
dot image