സണ്ണി ഡിയോളിനെ നായകനാക്കി എം പത്മകുമാർ ഒരുക്കുന്ന ഹിന്ദി ചിത്രം ‘സൂര്യ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

'ജോസഫ്' ഒരുക്കിയ ഹിറ്റ് മേക്കർ എം പത്മകുമാർ ഇനി ബോളിവുഡിൽ; സണ്ണി ഡിയോളിനെ നായകനാക്കി പത്മകുമാർ ഒരുക്കുന്ന ആദ്യ ഹിന്ദി ചിത്രം ‘സൂര്യ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

സണ്ണി ഡിയോളിനെ നായകനാക്കി എം പത്മകുമാർ ഒരുക്കുന്ന ഹിന്ദി ചിത്രം ‘സൂര്യ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്
dot image

'ജോസഫ്' ഉൾപ്പെടെ മലയാള സിനിമയിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകൻ എം. പത്മകുമാർ ഇനി ബോളിവുഡിലേക്ക്. എം പത്മകുമാറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദ്യ ബോളിവുഡ് സിനിമയായ “സൂര്യ” യിൽ സൂപ്പർതാരം സണ്ണി ഡിയോൾ നായകനാകുന്നു. ജയ്പൂർ, ഉദയ്പൂർ, മുംബൈ എന്നിവിടങ്ങളിൽ വെച്ച് ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഇന്ന് സണ്ണി ഡിയോളിൻ്റെ എഫ്.ബി പേജിലൂടെ പുറത്തിറങ്ങി. പ്രഗ്യാ ജയ്സ്വാൾ, തനുശ്രി ചക്രവർത്തി എന്നിവർ നായികമാരാവുന്ന ചിത്രം നവംബർ 20 ന് സീ സിനിമാസ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

എംഎം മൂവീസിൻ്റെ ബാനറിൽ കമൽ മുക്കൂട്ട് അവതരിപ്പിക്കുന്ന ‘സൂര്യ’യുടെ ഛായാഗ്രഹണം ശ്രദ്ധേയ ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലും എഡിറ്റിംഗ് ബല്ലു സലൂജയും നിർവ്വഹിക്കുന്നു. ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് ജോസഫ്,ഓഫീസർ ഓൺ ഡ്യൂട്ടി,നായാട്ട്, എന്നീ സൂപ്പർ ഹിറ്റുകൾക്ക് തിരക്കഥ രചിച്ച ഷാഹി കബീർ ആണ്. കരൺ റസ്ദാൻ, നീരജ് പാഠക്, മായങ്ക് ശർമ്മ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. ഉത്തംസിംഗ്,രഞ്ജിൻ രാജ് എന്നിവർ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകുന്നത് ഉത്തം സിംഗ് ആണ്.

ഒരു അഭിനേതാവ് എന്ന നിലയിൽ സണ്ണി ഡിയോളിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിൽ സണ്ണിയെ കൂടാതെ ശ്രദ്ധേയ ബോളിവുഡ് അഭിനേതാക്കളായ രവി കിഷൻ, ടിനു ആനന്ദ്, മനീഷ് വാധ്വാ, ജിഷു സെൻഗുപ്ത, രോഹിത് തിവാരി, ഖാലിദ് സിദ്ധിക്കി, അനൂപ് ത്രിവേദി എന്നിവരും അണിനിരക്കുന്നു. പിആ‍‍‍‍‍‍‍‍‍‍‍‍ർഒ ആതിര ദിൽജിത്ത്.

Content Highlights: M. Padmakumar, the director of the Malayalam hit 'Joseph', is making his Bollywood debut with the Hindi film 'Surya', starring Sunny Deol. The makers have released the film's first-look poster, marking a new milestone in the filmmaker's career.

dot image
To advertise here,contact us
dot image