പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം...! 'ധൂമകേതു'വിലെ പാട്ട് പുറത്ത്

മുത്തുവിന്റെ വരികള്‍ക്ക് അങ്കിത് മേനോന്‍ ഈണം നല്‍കി ജോര്‍ജ്ജ് പീറ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത്

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം...! 'ധൂമകേതു'വിലെ പാട്ട് പുറത്ത്
dot image

പ്രേക്ഷകരേവരും ഏറ്റെടുത്ത 'നെയ്മറി'ന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്ത, 'സൂക്ഷ്മദര്‍ശിനി'ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ ചിത്രമായ 'ധൂമകേതു'വിലെ 'പച്ചക്കുരുതി' പാട്ട് പുറത്ത്. മുത്തുവിന്റെ വരികള്‍ക്ക് അങ്കിത് മേനോന്‍ ഈണം നല്‍കി ജോര്‍ജ്ജ് പീറ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. വേറിട്ട പ്രമേയവുമായി എത്തി തിയേറ്ററുകളില്‍ ചിരിയുടെ വെടിക്കെട്ട് തീര്‍ത്തിരിക്കുകയാണ് ചിത്രം.

ടൈം ട്രാവല്‍ മൂവിയായി എത്തിയിരിക്കുന്ന ചിത്രത്തില്‍ രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഉണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.

വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീത സംവിധാനം: അങ്കിത് മേനോന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഔസേപ്പ് ജോണ്‍, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, ചമയം: ആര്‍. ജി. വയനാടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി തോമസ്, സംഘട്ടനം: സ്റ്റീവന്‍ കുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഡിസൈന്‍: യെല്ലോടൂത്ത്‌സ്, സ്റ്റില്‍സ്: സെറീന്‍ ബാബു, പ്രൊമോ സ്റ്റില്‍സ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: നിശാന്ത് എസ്. പിള്ള, വാസുദേവന്‍ വി. യു, ഡി.ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്‌സ്: പിക്‌റ്റോറിയല്‍ വി.എഫ്.എക്‌സ്, പ്രോലാബ് വി.എഫ്.എക്‌സ്, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Content Highlights: The song 'Pachakkuruthi' from the movie Dhumakethu has been released. Ankit Menon composed the music for the lyrics penned by Muthu, and George Peter has sung the track.

dot image
To advertise here,contact us
dot image