

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയിൽ ആയതിനാൽ അതൊരു ബുദ്ധിമുട്ട് ആണെന്ന് ജേസൺ സഞ്ജയ്. ചെറുപ്പം മുതൽ ഉണ്ടെങ്കിലും ഇപ്പോൾ അതിന്റെ ഇരട്ടിയാണെന്നും ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ താൻ ഒരുപാട് ശ്രദ്ധിക്കാറുണ്ടെന്നും ജേസൺ പറഞ്ഞു. ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്താണെന്ന് ചോദ്യത്തിനാണ് ജേസൺ മറുപടി നൽകിയത്. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.
'ഞങ്ങളുടെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയിലാണ് അതൊരു ബുദ്ധിമുട്ടാണ്. ചെറുപ്പകാലം മുതൽ ഉണ്ട് പക്ഷേ ഇപ്പോൾ അതിന്റെ ഇരട്ടിയാണ്. എന്റെ എല്ലാ നീക്കങ്ങൾ, ആക്ഷൻസ് എവിടെ പോയാലും ശ്രദ്ധിക്കും. ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ ഞാൻ ശ്രദ്ധിക്കും ഇത് ചെയ്യാൻ പറ്റുമോ ശരിയായ സമയവും സാഹചര്യവുമാണോ എന്നൊക്കെ…ശരിയാണ് ബുദ്ധിമുട്ട് ഉണ്ട്. ആരോടും പരാതി പറയാനില്ല', ജേസൺ സഞ്ജയ് പറഞ്ഞു.
അതേസമയം, ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിഗ്മ ഇന്ന് തിയേറ്ററുകളിൽ എത്തും. ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രമെന്ന് ട്രെയിലർ നിന്ന് തന്നെ വ്യക്തമാണ്. മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്‌ഷൻ ത്രില്ലറാകും ചിത്രം. സന്ദീഷ് കിഷൻ നായകനായി എത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. തന്റെ 25ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം.
Content Highlights: Jason Sanjay opens up about his personal life and experience