കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; സര്‍ക്കാരിനെതിരെ സമസ്ത എ പി വിഭാഗം

സര്‍ക്കാര്‍ നിലപാടിനെതിരെ തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും കേരള മുസ്ലിം ജമാഅത്ത്

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; സര്‍ക്കാരിനെതിരെ സമസ്ത എ പി വിഭാഗം
dot image

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ സമസ്ത എ പി വിഭാഗം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം അംഗീകരിച്ച ശേഷം വിരുദ്ധ ഉത്തരവിറക്കിയത് പ്രതിഷേധാര്‍ഹമെന്ന് കേരള മുസ്ലിം ജമാഅത്ത് വിമര്‍ശിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം തത്ത്വത്തില്‍ അംഗീകരിച്ച് ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു പീന്നിട് അതിന് വിരുദ്ധമായി ഉത്തരവിറക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് വിമര്‍ശനം. ബഷീറിന്റെ കുടുംബത്തിന് നീതി നിഷേധിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ നിലപാടിനെതിരെ തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും കേരള മുസ്ലിം ജമാഅത്ത് അറിയിച്ചു.

വ്യാഴാഴ്ച കേസിലെ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ നൽകിയിരുന്നു. കേസിലെ വിചാരണയ്ക്കായി സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കേണ്ടെന്ന തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണം എന്നാണ് ജസ്റ്റിസ് ജി ഗിരീഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെതായിരുന്നു നിര്‍ദ്ദേശം.

കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിച്ചുവെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പിന്നീട് തീരുമാനിച്ചു. ഇതിനെതിരെയാണ് കെഎം ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയും ഏകപക്ഷീയവുമായാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത് എന്നാണ് കെഎം ബഷീറിന്റെ ഭാര്യ സി ജസീല ഹൈക്കോടതിയില്‍ ഉയര്‍ത്തിയ ഗുരുതര ആക്ഷേപം.

Content Highlights: The Samastha AP faction has raised criticism against the government over the special public prosecutor issue in the KM Basheer case, following the Kerala High Court’s stay on the trial.

dot image
To advertise here,contact us
dot image