

മമ്മൂട്ടി കോളേജ് റീ-യൂണിയനെത്തുന്നതെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ വീണ്ടും റീ-യൂണിയന്‍ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മമ്മൂട്ടി പഠിച്ച 1973-76 ബാച്ചിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടി.
സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലോ കോളേജില്‍ തനിക്കൊപ്പം പഠിച്ചവരെ ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി കാണാനെത്തിയത്.

തന്റെ കോളേജ് കാലത്തെക്കുറിച്ചൊക്കെ മമ്മൂട്ടി പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. സിനിമില്‍ എത്തുന്നതിന് മുന്‍പ് എറണാകുളം ലോ കേളേജില്‍ നിന്നും നിയമം പഠിച്ച് പാസായ മമ്മൂട്ടി വക്കീലായി കുറച്ചുകാലം ജോലി ചെയ്തിരുന്നു.
അതേസമയം മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ലോ ആന്റ് ഓര്‍ഡര്‍ ആണ്. മേളയാണ് മമ്മൂട്ടിയുടെ അടുത്തതായി ഇറങ്ങാനുള്ള സിനിമ. മട്ടാഞ്ചേരി മാഫിയയും അണിയറയിലുണ്ട്.
Content Highlights: Photos from Mammootty's reunion are going viral on social media. He attended the 50th-anniversary celebration of the 1973–76 batch he belonged to.