അഭിമാനം; ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളിയായ സഞ്ജു സജീവ്

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാളി ടീമിൽ ഇടം നേടുന്നത്

അഭിമാനം; ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളിയായ സഞ്ജു സജീവ്
dot image

ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളിയായ സഞ്ജു സജീവ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാളി ടീമിൽ ഇടം നേടുന്നത്. അരുൺ പൗലോസ്, സിൻഡോ മെെക്കേൽ, സനുത്ത് ഇബ്രാഹിം തുടങ്ങിയ മലയാളി താരങ്ങൾ വിരമിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു മലയാളി താരം ഒമാൻ ദേശീയ ടീമിലേക്ക് കടന്നുവരുന്നത്.

തൊടുപുഴ ക്രിക്കറ്റ് അക്കാദമി, എറണാകുളം ക്രിക്കറ്റ് അക്കാദമി എന്നിവിടങ്ങളിൽ നിന്നുമാണ് സഞ്ചു ക്രിക്കറ്റിന്റെ പാഠങ്ങൾ സ്വായത്തമാക്കിയത്. പിന്നീട് അരുൺ‌ പൗലോസിന്റെ കീഴിൽ റോയൽ മാസ്റ്റേഴ്സ് ക്ലബിൽ എത്തി. പിന്നീട് ഒമാൻ ദേശീയ ടീമിലേക്ക് എത്താൻ കാരണമായതും അരുൺ പൗലോസ് തന്നെയാണ്. യുഎഇയുമായുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ 15 റൺസും ഹോങ്കോങ്ങുമായുള്ള രണ്ടാമത്തെ കളിയിൽ 59 റൺസും സഞ്ജു നേടി.

Content Highlights: Malayali cricketer Sanju Sajeev has earned a place in Oman’s national cricket team, marking a proud achievement for the expatriate sporting community.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us