മമതാ ബാനര്‍ജി പിന്തുണച്ച നന്ദിഗ്രാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വീണ്ടും തിരിച്ചടി; ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ഒക്ടോബര്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട തീരുമാനത്തിനെതിരെ മിലന്‍ പ്രധാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു

മമതാ ബാനര്‍ജി പിന്തുണച്ച നന്ദിഗ്രാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വീണ്ടും തിരിച്ചടി; ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
dot image

കൊല്‍ക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മിലന്‍ പ്രധാന് തിരിച്ചടി. പത്തൊമ്പത് വര്‍ഷം മുമ്പ് ഖുജേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മിലന്‍ പ്രധാന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. ഒക്ടോബര്‍ ആറിന് നടക്കുന്ന വോട്ടെടുപ്പിന്റെ പ്രചാരണം ഒക്ടോബര്‍ നാലിന് അവസാനിക്കുമെന്നിരിക്കെ കോടതി നിര്‍ദേശം മിലന്‍ പ്രധാനും കോണ്‍ഗ്രസിനും തിരിച്ചടിയാണ്.

ഒക്ടോബര്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട തീരുമാനത്തിനെതിരെ മിലന്‍ പ്രധാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. 2007ലെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് മിലന്‍ പ്രധാനെ സെപ്തംബര്‍ 18ന് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തുടര്‍ന്ന് ഒക്ടോബര്‍ 3വരെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Also Read:

മിലന്‍ പ്രധാനെ പിന്തുണയ്ക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു 2007ലെ കേസില്‍ മിലനെ അറസ്റ്റ് ചെയ്തത്. മമതാ ബാനര്‍ജി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമത നിര്‍ത്തിയ സ്ഥാനാര്‍ത്ഥി സഞ്ജിത പ്രധാന്‍ പത്രിക പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്.

Content Highlights: Nandigram bypoll Congress candidate Milan Pradhan judicial custody extended

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us