ആദ്യ സംവിധാനം എന്ന് പറയില്ല, വിഷയം മേക്കിങ്ങ്; വിജയ്‌യുടെ മകൻ ജേസൺ സഞ്ജയുടെ 'സിഗ്മ' ട്രെയിലർ പുറത്ത്

മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്‌ഷൻ ത്രില്ലറാകും ചിത്രം

ആദ്യ സംവിധാനം എന്ന് പറയില്ല, വിഷയം മേക്കിങ്ങ്; വിജയ്‌യുടെ മകൻ ജേസൺ സഞ്ജയുടെ 'സിഗ്മ' ട്രെയിലർ പുറത്ത്
dot image

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന ചിത്രം സിഗ്മയുടെ ട്രെയിലർ പുറത്തിറങ്ങി. സന്ദീഷ് കിഷൻ നായകനായി എത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രമെന്ന് ട്രെയിലർ നിന്ന് തന്നെ വ്യക്തമാണ്. മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്‌ഷൻ ത്രില്ലറാകും ചിത്രം.

Also Read:

എസ് തമൻ ചിത്രത്തിന്റെ ട്രെയിലറിന് നൽകിയിരിക്കുന്ന സ്കോർ ഗംഭീരമായിട്ടുണ്ടെന്ന് നിരവധി കമെന്റുകൾ എത്തുന്നുണ്ട്. കൂടാതെ തെലുങ്ക് നടിയായ ഫാരിയ അബ്ദുള്ള ആണ് നായിക. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സി​ഗ്മ എന്ന ചിത്രത്തിനായി തന്റെ അച്ഛൻ വിജയ് കാത്തിരിക്കുകയാണ് സംവിധായകൻ ജേസൺ സഞ്ജയ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രസ്മീറ്റിനിടെയായിരുന്നു സഞ്ജയ് ഇക്കാര്യം പറഞ്ഞത്. അച്ഛന്റെ ആരാധകരാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും ജേസൺ കൂട്ടിച്ചേർത്തു.

Also Read:

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. തന്റെ 25ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം തമൻ എസ്, എഡിറ്റർ പ്രവീൺ കെ.എൽ., കോ ഡയറക്ടർ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ് അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ ശബരി. ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളിലെത്തും.

Content Highlights: Jason Sanjay directorial sigma trailer out

dot image
To advertise here,contact us
dot image