'മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കും'; മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ എന്നിവരുമായും മലേഷ്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

'മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കും'; മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
dot image

മലപ്പുറം: മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളില്‍ മലേഷ്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മലപ്പുറം ചേലേമ്പ്ര തുലാ വെൽനസിലാണ് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും മുഖ്യമന്ത്രി വി ഡി സതീശനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ചര്‍ച്ചകള്‍ നടന്നത്. മലേഷ്യയുമായുള്ള സംസ്ഥാനത്തിന്റെ ചരിത്രപരമായ സൗഹൃദവും അവിടെയുള്ള പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തവുമാണ് ഈ മികച്ച ബന്ധത്തിന്റെ അടിത്തറയെന്ന് കൂടിക്കാഴ്ചയില്‍ വിലയിരുത്തി. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ വികസന പങ്കാളിത്തം വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ എന്നിവരുമായും മലേഷ്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കാൻ കേരളത്തിൽ എത്തിയിരുന്നു. അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി അന്‍ ഇബ്രാഹീം എത്തിയത്. ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ശേഷമാണ് അന്‍വര്‍ ഇബ്രാഹീം കോഴിക്കോട് എത്തിയത്

കഴിഞ്ഞ ദിവസം കാന്തപുരവുമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാം തവണയാണ് മലേഷ്യന്‍ പ്രധാനമന്ത്രി കാന്തപുരത്തെ സന്ദര്‍ശിക്കാനായി കേരളത്തിലെത്തിയത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2022 സെപ്തംബറിലായിരുന്നു ആദ്യ മര്‍കസ് സന്ദര്‍ശനം.

Content Highlights: The Chief Minister held a meeting with the Malaysian Prime Minister and said Kerala will strengthen cooperation with Malaysia.

dot image
To advertise here,contact us
dot image