ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് യഷിന്റെ 'ടോക്സിക്'; ആഗോള കളക്ഷൻ 140 കോടി കവിഞ്ഞു

ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 140.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പിരിയഡ് ​ഗ്യാങ്സ്റ്റർ ചിത്രമാണ് ടോക്സിക്ക്.

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് യഷിന്റെ 'ടോക്സിക്'; ആഗോള കളക്ഷൻ 140 കോടി കവിഞ്ഞു
dot image

തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ടോക്സിക്. തിരുവോണ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടുന്നത്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. കന്നഡ, ഇം​ഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളിൽ സിനിമ കാണാനാകും.

ഇപ്പോഴിതാ, ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 140.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പിരിയഡ് ​ഗ്യാങ്സ്റ്റർ ചിത്രമാണ് ടോക്സിക്ക്. യാഷ് നായകനായെത്തുന്ന 19ാമത്തെ ചിത്രമാണ് ടോക്സിക്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി 50 കോടിയാണ് യഷ് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടോക്സിക്കിന്റെ കോ പ്രൊഡ്യൂസറും കോ റെെറ്ററും കൂടിയാണ് യഷ്. നായികനടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം നയൻതാരയ്ക്കാണ്. 12 കോടിക്കും 18 കോടിക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. 15 കോടി രൂപയാണ് കിയാര അദ്വാനിയുടെ പ്രതിഫലം. 5 കോടിയോളം രു​ഗ്മിണി വാസന്തിനും ​ഹുമ ഖുറേഷിക്കും താര സുതാര്യക്കും 3 കോടി രൂപ വീതവുമാണ് പ്രതിഫലമെന്നാണ് വിവരം. മൂത്തോൻ ആണ് ഗീതു മോഹൻദാസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നിവിൻ പോളിയായിരുന്നു നായകൻ. 2019 ലാണ് മൂത്തോൻ പുറത്തിറങ്ങിയത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ മൂത്തോൻ പ്രശംസ നേടി.

Content Highlights: Yash starrer 'Toxic' has made a historic start at the worldwide box office, collecting ₹140.75 crore globally on Day 1. The film's massive opening marks a significant milestone for the Kannada film industry and establishes 'Toxic' as one of the year's biggest theatrical openings.

dot image
To advertise here,contact us
dot image