

മലയാളികളുടെ എക്കാലത്തെയും പ്രിയഗായികയാണ് കെ എസ് ചിത്ര. ജീവിതത്തില്‍ ഏതു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും ചിത്രയുടെ പാട്ടുകള്‍ എന്നും മലയാളികള്‍ക്ക് ആശ്വാസമാണ്. മരണത്തില്‍ നിന്നടക്കം പലരേയും തിരിച്ചുനടക്കാന്‍ ചിത്രയുടെ പാട്ട് പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ രണ്ട് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കെഎസ് ചിത്ര. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈക്കാര്യം പറഞ്ഞത്.
ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകളുണ്ടായി. ഇനി ജീവിക്കണ്ട എന്ന തീരുമാനത്തില്‍ തൂങ്ങാന്‍ കയറി നില്‍ക്കുമ്പോള്‍ അടുത്ത വീട്ടില്‍ നിന്നും ഒവ്വൊരു പൂക്കളുമേ എന്ന പാട്ട് കേട്ടു. എന്നെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി ആരോ ആ പാട്ട് വെച്ചതാണെന്ന് തോന്നി എന്നും അയാള്‍ പറഞ്ഞു. ആ പാട്ടിലെ വരികള്‍ ജീവിക്കാന്‍ പ്രചോദിപ്പിക്കുന്നതാണ്. ആ പാട്ടുകേട്ടപ്പോള്‍ അമ്മയുടേയും അച്ഛന്റേയും കുടുംബത്തിന്റേയും മുഖം മനസിലേക്ക് വന്നു. ജീവിതം ഇങ്ങനെ തീര്‍ക്കരുത്, ജീവിക്കണം എന്ന തീരുമാനം എടുക്കുകയായിരുന്നു. ഇന്ന് നന്നായിരിക്കുന്നുവെന്ന് പറഞ്ഞ് എന്റെ കാല്‍ തൊട്ടിട്ട് പോയി.
അത് എനിക്ക് ഭയങ്കര അത്ഭുതമായി. പാട്ട് കേട്ടൊക്കെ ആളുകള്‍ മാറുമോ എന്ന് ഞാന്‍ ആലോചിച്ചു. ഇതുപോലെ ദുബായിയില്‍ ഒരാള്‍ കാറിന്റെ പുറകില്‍ ഗ്യാസ് കുറ്റിയൊക്കെ വച്ച് വണ്ടിയോടിച്ച് പോയി ആത്മഹത്യ ചെയ്യാന്‍ പോകുമ്പോള്‍ രാജഹംസമേ എന്ന പാട്ട് കേട്ടു. അതോടെ തീരുമാനം മാറ്റി. നമ്മള്‍ പോലും അറിയാതെ ആളുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചുവെന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്'' എന്നും അവര്‍ പറയുന്നു'- ചിത്ര പറയുന്നു.
Content Highlights: My songs have been able to bring two people back to life. K.S. Chithra shares two such experiences.