'ടോം ക്രൂസിന് തന്നോട് ക്രഷ് ആണ്, ഒരുമിച്ചുള്ള വീഡിയോകള്‍ അയച്ചു തരാറുണ്ട്'; മല്ലിക ഷെറാവത്ത്

ബോളിവുഡിന്റെ ഗ്ലാമറസ് താരമാണ് മല്ലിക ഷെറാവത്ത്

'ടോം ക്രൂസിന് തന്നോട് ക്രഷ് ആണ്, ഒരുമിച്ചുള്ള വീഡിയോകള്‍ അയച്ചു തരാറുണ്ട്'; മല്ലിക ഷെറാവത്ത്
dot image

ഹോളിവുഡ് താരം ടോം ക്രൂസിന് തന്നോട് ക്രഷ് ആണെന്ന് ബോളിവുഡ് താരം മല്ലിക ഷെറാവത്ത്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് മല്ലിക ഷെറാവത്ത്. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് മല്ലിക താരമാകുന്നത്.

ട്രെയിറ്റേഴ്സ് റിയാലിറ്റി ഷോയുടെ സീസണ്‍ ടുവില്‍ മല്ലിക മത്സരാര്‍ത്ഥിയായെത്തുന്നുണ്ട്. ഏപ്രില്‍ 13ന് സംപ്രേക്ഷണം ആരംഭിക്കാനിരിക്കുന്ന ഷോയുടെ പ്രൊമോ വിഡിയോയിലാണ് മല്ലികയുടെ വെളിപ്പെടുത്തല്‍.

മല്ലികയുടെ വാക്കുകള്‍. 'പലര്‍ക്കും എന്നോട് ക്രഷ് ഉണ്ടായിരുന്നു. ഹോളിവുഡ് താരം ടോം ക്രൂസിനും എന്നോട് പ്രണയമാണ്. ഞാന്‍ നുണ പറയുകയല്ല. എന്റെ കൈയില്‍ ഫോണുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വിഡിയോ കാണിച്ചു തരുമായിരുന്നു, പക്ഷെ എനിക്ക് ആരോടും ക്രഷ് തോന്നിയിട്ടില്ല.ഞാനും ടോം ക്രൂസും ഒരുമിച്ച് പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. ടോം ക്രൂസ് വളരെ നല്ല വ്യക്തിയാണ്. ഞങ്ങള്‍ പാര്‍ട്ടി ചെയ്തപ്പോഴുള്ളതിന്റെ വിഡിയോകളാണ് ടോം ക്രൂസ് അയച്ചു തരുന്നത്.

Also Read:

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഇതാണ് ചര്‍ച്ച. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും അവര്‍ പറയുന്നത് സത്യമാണെന്ന് ചിലര്‍ പറയുന്നു. അതേസമയം മല്ലിക നുണ പറയുകയാണെന്ന് മറ്റ് ചിലര്‍. മല്ലികയ്ക്ക് ഹോളിവുഡില്‍ സ്വാധീനമുണ്ടെന്നതും, പ്രിയങ്കയ്ക്കും മുമ്പ് ഹോളിവുഡില്‍ കയ്യടി നേടിയ നടിയാണെന്നും മറ്റ് ചിലര്‍ ഓര്‍മപ്പെടുത്തുന്നു. താരത്തെ പരിഹസിച്ചും അനുകൂലിച്ചുമൊക്കെ നിരവധി പേരാണ് എത്തുന്നത്.

Content Highlights: Mallika Sherawat says Tom Cruise has a crush on her. Mallika Sherawat is a glamorous Bollywood star.

dot image
To advertise here,contact us
dot image