അവസാന നിമിഷത്തെ സാമ്പത്തിക പ്രതിസന്ധി; കടം വാങ്ങി; കറുപ്പിന്റെ റിലീസിൽ ജ്യോതികയ്ക്ക് നന്ദി പറഞ്ഞ് സൂര്യ

ലോൺ എടുത്താണ് കറുപ്പിന്റെ റിലീസ് പ്രതിസന്ധി പരിഹരിച്ചത്, ജ്യോതികയ്ക്ക് നന്ദി പറഞ്ഞ് സൂര്യ

അവസാന നിമിഷത്തെ സാമ്പത്തിക പ്രതിസന്ധി; കടം വാങ്ങി; കറുപ്പിന്റെ റിലീസിൽ ജ്യോതികയ്ക്ക് നന്ദി പറഞ്ഞ് സൂര്യ
dot image

സൂപ്പർതാരം സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് കറുപ്പ്. ചിത്രം മികച്ച കളക്ഷൻ നേടിയെങ്കിലും വലിയ പ്രതിസന്ധികൾ നേരിട്ടാണ് സിനിമ തിയേറ്ററിൽ എത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അവസാന നിമിഷം സിനിമയുടെ ആദ്യ ഷോകൾ റദ്ധാക്കിയിരുന്നു. നിർമ്മാണ പങ്കാളികൾക്കിടയിലെ സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കപ്പെടാത്തതാണ് സിനിമയുടെ പ്രദർശനം തടസ്സപ്പെടാൻ കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ താൻ ലോൺ എടുത്താണ് ആ പ്രശ്നം പരിഹരിച്ചതെന്ന് പറയുകയാണ് സൂര്യ. സിനിമയുടെ റിലീസിന് വേണ്ടി തിയേറ്റർ ഉടമകളും ഫിനാൻഷ്യർമാരും ഉൾപ്പെടെ ഇതിൽ പങ്കാളികളായ എല്ലാവരും സഹകരിച്ചുവെന്നും നടൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമയുടെ റിലീസിന് വേണ്ടി സഹായിച്ച ജ്യോതികയ്ക്കും നടൻ നന്ദി പറയുന്നുണ്ട്.

'അവസാന നിമിഷം ഇത്രയും വായ്പയെടുക്കാൻ തന്നെ അനുവദിച്ച ജ്യോതികയ്ക്ക് നടൻ നന്ദിയും പറയുന്നുണ്ട്. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. 'അവസാന നിമിഷം ഉണ്ടായ സാമ്പത്തിക ബാധ്യതയായിരുന്നു അത്. ലോൺ എടുത്ത് ആ റിസ്ക് ഏറ്റെടുക്കാൻ എന്നെ അനുവദിച്ചതിന് ജ്യോതികയോട് നന്ദി പറയുന്നു. അവൾ എന്നിൽ വിശ്വസിക്കുകയും ആ കടങ്ങൾ വാങ്ങാൻ എന്നെ അനുവദിക്കുകയും ചെയ്തു. വലിയ തുക ബാധ്യത ഉണ്ടാകുമ്പോൾ അത് നേരിട്ടോ അല്ലാതെയോ ഞങ്ങളുടെ കുടുംബത്തെയും ബാധിക്കാം. എന്തെങ്കിലും തെറ്റ് സംഭവിച്ചാലും ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ അതിനെ ഒരുമിച്ച് നേരിടുമെന്ന് അവൾ വിശ്വസിച്ചു,' സൂര്യ പറഞ്ഞു.

'രാജീവ്, ബാലാജി തുടങ്ങി മറ്റുപലരും രണ്ടു വർഷത്തിലേറെ സമയവും അധ്വാനവുമാണ് ഇതിനായി നൽകിയത്. നിരവധി ആളുകൾ ഈ സിനിമയെയും അതിന്റെ റിലീസിനെയും ആശ്രയിച്ചിരുന്നു. ഫിനാൻഷ്യർമാർ പോലും വലിയ പിന്തുണയാണ് നൽകിയത്. തിയേറ്റർ ഉടമകളും ഫിനാൻഷ്യർമാരും ഉൾപ്പെടെ ഇതിൽ പങ്കാളികളായ എല്ലാവരും ഇതിനായി സഹായിച്ചു. ഇതൊരു കൂട്ടായ പരിശ്രമമായിരുന്നു, അങ്ങനെ ഒടുവിൽ സിനിമ വിജയകരമായി റിലീസ് ചെയ്യപ്പെട്ടു,' സൂര്യ കൂട്ടിച്ചേർത്തു.

അതേസമയം, ആഗോള കളക്ഷനായി 300 കോടിയലധികം ചിത്രം നേടുകയും ചെയ്തിരുന്നു. തൃഷ നായികയായി എത്തിയ ചിത്രത്തിൽ സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ എത്തിയിരുന്നു.

Content Highlights: Actor Suriya thanked Jyothika and revealed that a loan was taken to overcome the financial crisis faced during the release of the movie Karupp. He appreciated her support in resolving the issue and ensuring the film’s release.

dot image
To advertise here,contact us
dot image