'അളവുകടന്നാൽ അമൃതും വിഷം; 40 കഴിഞ്ഞാൽ സ്ട്രെങ്ത് ട്രെയിനിംഗ് പ്രധാനം,' ഫിറ്റ്നസിനെ കുറിച്ച് സൂര്യ

20 വയസിലുള്ളവർക്ക് ബൈസെപ്സും ശരീര സൗന്ദര്യവും പ്രധാനമായിരിക്കും. എന്നാൽ എന്റെ പ്രായത്തിൽ ശരീരത്തിന്റെ മൊബിലിറ്റിയും ആരോഗ്യവുമാണ് പ്രധാനം

'അളവുകടന്നാൽ അമൃതും വിഷം; 40 കഴിഞ്ഞാൽ സ്ട്രെങ്ത് ട്രെയിനിംഗ് പ്രധാനം,' ഫിറ്റ്നസിനെ കുറിച്ച് സൂര്യ
dot image

നടൻ സൂര്യയും നടി ജ്യോതികയും തങ്ങളുടെ ഫിറ്റ്നസിനും ആരോഗ്യകരമായ ജീവിതശൈലിക്കും ഏറെ പ്രാധാന്യം നൽകുന്ന താരദമ്പതികളാണ്. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽയിക അഭിമുഖത്തിൽ ഫിറ്റ്നസിനെക്കുറിച്ച് സംസാരിച്ച സൂര്യ, യുവാക്കളും മുതിർന്നവരും വ്യായാമത്തെ വ്യത്യസ്തമായ രീതിയിലാണ് സമീപിക്കേണ്ടതെന്ന് വ്യക്തമാക്കി.

യുവാക്കൾ സാധാരണയായി ശരീര സൗന്ദര്യത്തിനും പേശികൾ വളർത്തുന്നതിനുമാണ് ജിമ്മിൽ പോകുന്നതെന്ന് സൂര്യ പറഞ്ഞു. എന്നാൽ പ്രായം കൂടുമ്പോൾ വ്യായാമത്തിന്റെ ലക്ഷ്യം മാറണമെന്നും ശരീരത്തിന്റെ ചലനശേഷിയും ആരോഗ്യം നിലനിർത്താനുമാണ് ശ്രദ്ധ നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

20 വയസിലുള്ളവർക്ക് ബൈസെപ്സും ശരീര സൗന്ദര്യവും പ്രധാനമായിരിക്കും. എന്നാൽ എന്റെ പ്രായത്തിൽ ശരീരത്തിന്റെ മൊബിലിറ്റിയും ആരോഗ്യവുമാണ് പ്രധാനമെന്ന്" സൂര്യ പറഞ്ഞു. ആരോഗ്യ പരിശോധനകൾ കൃത്യമായി നടത്തിയിട്ടും ചിലർക്ക് അപ്രതീക്ഷിതമായി ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ കാണാറുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ആരോഗ്യം ഒരൊറ്റ കാര്യത്തിൽ മാത്രം ആശ്രയിക്കാതെ ഭക്ഷണം, ഉറക്കം, വ്യായാമം, മാനസിക സമ്മർദ്ദം എന്നിവയെല്ലാം തുല്യമായി ശ്രദ്ധിക്കണമെന്ന് സൂര്യ പറഞ്ഞു.

"അളവുകടന്നാൽ അമൃതും വിഷമാണ്" എന്ന പഴമൊഴി ഓർമ്മിപ്പിച്ച താരം, എന്തും ഒരു പരിധിയോടെ ചെയ്യേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിലും സൂര്യ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. 40 വയസിന് ശേഷം പലർക്കും മുട്ട് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അമ്മയോടും സഹോദരിയോടും സ്ട്രെങ്ത് ട്രെയിനിംഗ് ചെയ്യാൻ താൻ നിർദേശിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ശരിയായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും മതിയായ ഉറക്കവും സമ്മർദ്ദ നിയന്ത്രണവും ജീവിതത്തിന്റെ ഭാഗമാക്കണമെന്നാണ് സൂര്യയുടെ സന്ദേശം. ഫിറ്റ്നസ് എന്നത് ശരീരഭംഗിക്ക് മാത്രമല്ല, ആരോഗ്യകരമായ ജീവിതത്തിനുള്ള നിക്ഷേപമാണെന്നും താരം ഓർമ്മിപ്പിച്ചു.

Content Highlights: Actor Suriya shared his fitness approach, saying workouts should focus on mobility and health rather than only appearance as people age. He emphasized balanced food, proper sleep, stress control, and strength training after 40, advising his family members to follow fitness routines to avoid health issues.

dot image
To advertise here,contact us
dot image