നോളനോ നോളനൊക്കെ എപ്പോഴേ തീർന്നു! ഇന്ത്യയിൽ ഒഡീസി കളക്ഷനെ മറികടന്ന് സ്‌പൈഡർമാൻ

പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നോളൻ ചിത്രം ഒഡീസിയുടെ കളക്ഷനെ സ്‌പൈഡർമാൻ മറികടന്നിരിക്കുകയാണ്

നോളനോ നോളനൊക്കെ എപ്പോഴേ തീർന്നു! ഇന്ത്യയിൽ ഒഡീസി കളക്ഷനെ മറികടന്ന് സ്‌പൈഡർമാൻ
dot image

ഹോളിവുഡ് സിനിമകൾ ഇന്ത്യയിൽ നിന്ന് കോടികൾ കളക്ഷൻ വാരുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ അത്തരത്തിൽ രണ്ടു വമ്പൻ ഹോളിവുഡ് സിനിമകൾ ആണ് ഇന്ത്യൻ മാർക്കറ്റിൽ റെക്കോർഡിടുന്നത്. ക്രിസ്റ്റഫർ നോളൻ ചിത്രം ദി ഒഡീസി, മാർവെൽ ചിത്രം സ്‌പൈഡർമാൻ എന്നിവയാണ് ഇന്ത്യയിൽ കളക്ഷനിൽ മുന്നിൽ.

അതേസമയം, പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നോളൻ ചിത്രം ഒഡീസിയുടെ കളക്ഷനെ സ്‌പൈഡർമാൻ മറികടന്നിരിക്കുകയാണ്. 16 ദിവസം കൊണ്ട് 175 കോടിയാണ് ഇന്ത്യയിൽ നിന്നുള്ള ഒഡീസിയുടെ കളക്ഷൻ. എന്നാൽ സ്പൈഡർമാനാകട്ടെ വെറും മൂന്ന് ദിവസം കൊണ്ട് 215 കോടിയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം 73 കോടി ആയിരുന്നു തിയേറ്ററിൽ നിന്ന് നേടിയിരുന്നത്. ഓപണിംഗിനെയും മറികടക്കുന്ന കളക്ഷനാണ് ചിത്രം രണ്ടാം ദിനം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ 73 കോടി ഓപണിംഗ് ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടിയ എക്കാലത്തെയും വലിയ ഓപണിംഗ് ആയിരുന്നു.ഞായറാഴ്ച കൂടിയായ നാലാം ദിനമായ ഇന്ന് വന്‍ ഒക്കുപൻസി ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 60,000 ടിക്കറ്റിന് മുകളിലാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്.

ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകളുടെ റെക്കോര്‍ഡും സ്‌പൈഡര്‍മാന്‍ ചിത്രം പിന്നിലാക്കിയിട്ടുണ്ട്. 67.19 കോടി ആദ്യ ദിവസം നേടിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍, ധുരന്ധര്‍, തുടങ്ങിയ വമ്പന്‍ സിനിമകളെയാണ് സ്‌പൈഡര്‍മാന്‍ പിന്നിലാക്കിയത്. 2021ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ: നോ വേ ഹോം സിനിമയുടെ തുടര്‍ച്ചയായാണ് ബ്രാൻഡ് ന്യൂ ഡേ എത്തുന്നത്. സ്ട്രെയിഞ്ചർ തിങ്സ് താരം സാഡി സിങ്കും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സംവിധാനം.

Content Highlights: Spider-Man has reportedly crossed the India box office collection of Odyssey, creating buzz among movie fans. The achievement has sparked discussions comparing the performance of major Hollywood releases and changing audience preferences.

dot image
To advertise here,contact us
dot image