

മുംബൈ: ഗുരുപൂര്‍ണിമ ദിനത്തില്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെയുടെ കാൽ കഴുകി അനുയായികൾ. ഇതിൻ്റെ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയർന്നിരിക്കുന്നത്.
ഗുരുപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് അനുയായികള്‍ നാന പട്ടോളെയുടെ കാലുകൾ കഴുകുന്നതാണ് വീഡിയോയിൽ. ഇതിന് പുറമേ പ്രാർത്ഥന നടത്തുന്നതും വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ അടക്കമുള്ളവരാണ് വിമർശനവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ സംസ്‌കാരം എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിമർശനം.
Content Highlights: Congress leader Nana Patole's supporters washed his feet during Guru Purnima celebrations, triggering criticism and debate on social media