

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് തന്റെ ആദ്യ പ്രോജക്ടായ സിഗ്മയിലൂടെ സംവിധായകനായി സിനിമയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. സന്ദീപ് കിഷൻ ആണ് സിനിമയിൽ നായകൻ. സിനിമയോട് തനിക്കുള്ള താല്‍പര്യം തിരിച്ചറിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ജെയ്‌സണ്‍ സഞ്ജയ്. ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കോളേജിൽ എന്ത് വിഷയം പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യം വന്നപ്പോഴാണ് ഫിലിം മേക്കിങ് തെരഞ്ഞെടുത്തതെന്ന് സഞ്ജയ് പറഞ്ഞു.
'എന്റെ സംസാരത്തിൽ ഇംഗ്ലീഷ് ആക്സന്റ് ഭാഷയിൽ ഉണ്ടാവില്ല. കാരണം ഞാൻ വളർന്നതും പഠിച്ചതും തമിഴ്നാട്ടിലാണ്. അദ്ദേഹത്തിന്റെ ( മകനായിരിക്കുക എന്നത് പ്രിവിലേജാണെങ്കിലും എനിക്കായി ഒരിടം ഞാൻ തന്നെ സിനിമയിൽ കണ്ടെത്തണം. കുട്ടിക്കാലത്ത് ഞാൻ ഒരു നൊട്ടോറിയസായ കിഡ് ആയിരുന്നു. ഒരിടത്ത് അടങ്ങിയിരിക്കില്ല. നിരവധി പ്രാങ്ക് കോളുകളൊക്കെ ചെയ്യുമായിരുന്നു. പരീക്ഷ മാറ്റിവെക്കാൻ വേണ്ടി കണക്ക് ടീച്ചറിനെ പ്രാങ്ക് കോൾ ചെയ്ത് പറ്റിച്ചിട്ടുണ്ട്. സിനിമയായിരുന്നില്ല ആഗ്രഹം കുട്ടിയായിരുന്നപ്പോൾ പൈലറ്റാകാനാണ് ആഗ്രഹിച്ചത്. അതിനുശേഷം പിന്നീട് അത് ക്രിക്കറ്റർ എന്ന മോഹമായി.
ആദ്യ ഐപിഎൽ അപ്പയ്ക്കൊപ്പമാണ് കണ്ടത്. അദ്ദേഹം അന്ന് അംബാസിഡറായിരുന്നു. അങ്ങനെയാണ് എന്നേയും ക്രിക്കറ്റ് കാണാൻ കൂട്ടികൊണ്ടുപോയത്. ബാറ്റിങ്ങാണ് ഇഷ്ടം. പക്ഷെ ബൗളിങ്ങാണ് എപ്പോഴും കിട്ടാറ്. ബൗളിങ്ങാണ് എനിക്ക് നന്നായി ചെയ്യാൻ കഴിയുന്നത്. പ്ലസ് വൺ, പ്ലസ് ടു എത്തിയപ്പോഴാണ് സിനിമയിൽ താൽപര്യം വന്ന് തുടങ്ങിയത്. കോളേജിൽ എന്ത് വിഷയം പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യം വന്നപ്പോഴാണ് ഫിലിം മേക്കിങ് തെരഞ്ഞെടുത്തത്.
സ്റ്റോറി ടെല്ലിങ് എനിക്ക് ഇഷ്‍ടമാണ്. കുട്ടിക്കാലം മുതൽ വെറുതെ കഥകൾ ക്രിയേറ്റ് ചെയ്ത് കൂട്ടുകാരോട് പറയുന്ന ശീലമുണ്ട്. പിന്നീട് എഴുതാൻ തുടങ്ങി. ശേഷം കാനഡയിൽ ഫിലിം മേക്കിങുമായി ബന്ധപ്പെട്ട് ഒരു കോഴ്സ് ചെയ്തു. അവിടെ വെച്ചാണ് സിനിമയിൽ ഏത് മേഖലയിലാണ് എനിക്ക് താൽപര്യമെന്ന് ഞാൻ മനസിലാക്കിയത്. ഫിലിം മേക്കിങ് പഠിക്കുന്ന സമയത്ത് ഗ്രൂപ്പായി പരസ്യ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. ടോറന്റോ ഫിലിം ഫെസ്റ്റിവലിൽ ഭാഗമായി നിരവധി വേൾഡ് സിനിമകൾ കാണാനുള്ള അവസരവും കാനഡയിൽ വെച്ച് ലഭിച്ചിരുന്നു. സിനിമ കാണുന്ന രീതി തന്നെ അതിനുശേഷം മാറി. ഞാൻ അവിടെ വെച്ച് രണ്ട് സൗത്ത് ഇന്ത്യൻ സിനിമകൾ കണ്ടിരുന്നു. നിവിൻ പോളി സാറിന്റെ മൂത്തോൻ ആയിരുന്നു അതിലൊന്ന്.
അഞ്ച് വർഷം മുമ്പ് റിലീസായ സിനിമയാണ്. അവിടെ വെച്ച് ക്യു ആന്റ് എ സെഷനിൽ പങ്കെടുക്കാനും അദ്ദേഹത്തെ മീറ്റ് ചെയ്യാനും സംസാരിക്കാനും അവസരം ലഭിച്ചു. അദ്ദേഹത്തിന് ഓർമയുണ്ടാകുമോയെന്ന് അറിയില്ല. നല്ല എക്സ്പീരിയൻസായിരുന്നു സഞ്ജയ് പറഞ്ഞു. സിഗ്മ എന്ന പേരിന് പിന്നിലെ കഥയും താരപുത്രൻ പങ്കുവെച്ചു. സിഗ്മ എന്ന ടൈറ്റിൽ ഷൂട്ട് പാതിവഴിയിൽ എത്തിയപ്പോഴാണ് ഞങ്ങൾക്ക് തോന്നിയത്. പല ടൈറ്റിലുകളും ആലോചിച്ചു. നായകനെ വർണിക്കുക എന്നതിലുപരി എന്റെ സിനിമയുടെ കഥയെ കുറിച്ച് ഒരു വിവരണം നൽകുന്നതാണ് സിഗ്മ എന്ന പേര്. സിനിമ തമിഴിലും തെലുങ്കിലും റിലീസാകുമെന്നും സഞ്ജയ് പറഞ്ഞു.
Content Highlights: Jason Sanjay, son of actor Vijay, has revealed the reason behind choosing direction as his career path instead of acting. Speaking about his passion for storytelling and filmmaking, he explained what inspired him to step behind the camera and pursue his dream of becoming a film director.