റീമേക്കിലേക്ക് എത്തിയത് വിജയ് സാർ പറഞ്ഞിട്ട്, ആദ്യം പറഞ്ഞ കഥ ഇതല്ലായിരുന്നു; എച്ച് വിനോദ്

'മോനെ, ഇത്രയും ഹെവിയായിട്ടുള്ളത് എനിക്ക് ചെയ്യാന്‍ പറ്റില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നിട്ട് അദ്ദേഹമാണ് ഭഗവന്ത് കേസരിയെക്കുറിച്ച് എന്നോട് പറഞ്ഞത്.

റീമേക്കിലേക്ക് എത്തിയത് വിജയ് സാർ പറഞ്ഞിട്ട്, ആദ്യം പറഞ്ഞ കഥ ഇതല്ലായിരുന്നു; എച്ച് വിനോദ്
dot image

ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനായകൻ. താൻ ആദ്യം പറഞ്ഞ കഥ ഹെവി ആണെന്ന കാരണത്താൽ ഭഗവന്ത് കേസരി എന്ന സിനിമ റീമേക്ക് ചെയ്യാൻ ആവശ്യപ്പെട്ടത് വിജയ് തന്നെയാണെന്ന് പറയുകയാണ് എച്ച് വിനോദ്. ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ആദ്യം പറഞ്ഞ കഥ ഇതല്ലായിരുന്നു. അത് മുഴുവന്‍ കേട്ടപ്പോള്‍ ഫസ്റ്റ് ഹാഫ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷേ, സെക്കന്‍ഡ് ഹാഫ് ഭയങ്കര ഹെവിയാണെന്ന് പറഞ്ഞു. ‘മോനെ, ഇത്രയും ഹെവിയായിട്ടുള്ളത് എനിക്ക് ചെയ്യാന്‍ പറ്റില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നിട്ട് അദ്ദേഹമാണ് ഭഗവന്ത് കേസരിയെക്കുറിച്ച് എന്നോട് പറഞ്ഞത്. ആ സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ‘ആ സിനിമ കണ്ടുനോക്ക്, നിനക്ക് ഇഷ്ടമായെങ്കില്‍ നമുക്ക് അത് ചെയ്യാം’ എന്ന് അദ്ദേഹം സജസ്റ്റ് ചെയ്തു.

റീമേക്ക് ചെയ്യാന്‍ എനിക്ക് ഇപ്പോഴും മടിയാണ്. മുമ്പ് പിങ്ക് അജിത് സാറിനെ വെച്ച് റീമേക്ക് ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും റീമേക്ക് എന്ന് പറയുമ്പോള്‍ എന്താകും എന്നറിയില്ലായിരുന്നു. പക്ഷേ, രണ്ട് സിനിമയും ഞാന്‍ ആസ്വദിച്ച് തന്നെയാണ് ചെയ്തത്. പിങ്ക് റീമേക്ക് ചെയ്തപ്പോള്‍ അതിലെ വുമണ്‍ എംപവര്‍മെന്റ് ആശയമായിരുന്നു അജിത് സാറിന് ഇഷ്ടമായത്. ഭഗവന്ത് കേസരിയിലെ അത്തരം സീനുകളാണ് വിജയ് സാറിനെയും റീമേക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചത്,’ വിനോദ് പറയുന്നു.

ആദ്യ ദിനം വലിയ നേട്ടം തന്നെ ജനനായകൻ കൊയ്യുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.

Content Highlights: A director has revealed that Vijay was the one who expressed interest in remaking Bhagavanth Kesari. The revelation offers fresh insight into the discussions surrounding the remake and has sparked interest among fans of the actor and South Indian cinema.

dot image
To advertise here,contact us
dot image