

“Let There Be Light! – The Analogue Week” എന്ന പേരിൽ ഒരാഴ്ച നീളുന്ന അനലോഗ് സ്റ്റിൽ & മോഷൻ ഫോട്ടോഗ്രഫി വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുകയാണ് സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി (SIFA). ജൂലൈ 13 മുതൽ 17 വരെയാണ് വർക്ക്‌ഷോപ്പ്. ചരിത്രത്തിലെ ആദ്യ ഫോട്ടോഗ്രാഫിന്റെ 200 വർഷം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വർക്ക്‌ഷോപ്പിൽ 35mm, Medium Format, Large Format, Darkroom Printing, 16mm Motion Picture Film എന്നീ മേഖലകളിൽ പ്രാമുഖ്യം തെളിയിച്ച വിദഗ്ധരുടെ നേതൃത്വത്തിൽ തിയറിയും പ്രായോഗിക പരിശീലനവും നൽകും. ഫോട്ടോഗ്രഫിയിലും സിനിമാറ്റോഗ്രഫിയിലും താൽപര്യമുള്ള വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് വർക്ക്‌ഷോപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ഡിജിറ്റൽ കാലഘട്ടത്തിൽ ഫിലിം ഫോട്ടോഗ്രഫിയുടെ കലയും സംസ്കാരവും സംരക്ഷിക്കാനുള്ള ശ്രദ്ധേയമായ ഒരു സംരംഭമാണ് ഈ വർക്ക്‌ഷോപ്പ്. കൊച്ചിയിലെ സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലാണ് വർക്ക്‌ഷോപ്പ് നടത്തപ്പെടുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും +918891983833 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlight: South Indian Film Academy is going to conduct analog still and motion photography workshop.