'എന്റെ മാതൃഭാഷ മലയാളമല്ല, വീട്ടില്‍ ഞങ്ങള്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്; ലെന

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലാണ് താന്‍ വളര്‍ന്നതും പഠിച്ചതെന്നും താരം പറഞ്ഞു

'എന്റെ മാതൃഭാഷ മലയാളമല്ല, വീട്ടില്‍ ഞങ്ങള്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്; ലെന
dot image

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഇപ്പോഴിതാ താന്‍ മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ആളായതു കൊണ്ട് മലയാളം അറിയാവുന്നതെന്നും തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്നും പറയുകയാണ് താരം.

'മലയാളം വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ പല സ്ഥലത്താണ് ഞാന്‍ വളര്‍ന്നത്. നോര്‍ത്ത് ഈസ്റ്റ്് ഇന്ത്യ, ഗുഹാട്ടി, കൊച്ചി, തൃശൂര്‍, ബോംബെ, ബാംഗ്ലൂര്‍ ഇത്രയും സ്ഥലങ്ങളിലൊക്കെ ഞാന്‍ ജീവിച്ചിട്ടുള്ളതു കൊണ്ട് എന്റെ മലയാളത്തിലെ ബേസ് വളരെ കുറവാണ്. ഞാന്‍ ഐസിഎസ്‌സി സിലബസിലാണ് പഠിച്ചത്.

എന്റെ അച്ഛന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നു വര്‍ക്ക് ചെയ്തു കൊണ്ടിരുന്നത്. അത് കാരണം എന്റെ സെക്കന്റ് ലാംഗ്വേജ് ഹിന്ദിയാണ്. അപ്പോള്‍ എനിക്ക് മലയാളത്തിന്റെ മേല്‍ കമാന്റില്ല. എഴുതാനും വായിക്കാനും അറിയില്ല. മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതു കൊണ്ട് എനിക്ക് നല്ല രീതിയില്‍ സംസാരിക്കാന്‍ അറിയാം. എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്. ഞങ്ങള്‍ വീട്ടില്‍ ഇംഗ്ലീഷാണ് സംസാരിക്കുന്നത്.
എന്റെ അമ്മ ആംഗ്ലോ ഇന്ത്യനാണ്.

ഞാന്‍ പന്ത്രണ്ടാമത്തെ വയസിലാണ് മലയാളം സംസാരിച്ച് തുടങ്ങിയത്. എനിക്ക് ഒരു നിര്‍ബന്ധമുണ്ട് ഞാന്‍ ഹിന്ദി പറയുന്ന കേട്ടാല്‍ ഒരു മലയാളി ഹിന്ദി പറയുന്നതു പോലെ ആയിരിക്കരുത്. തമിഴ് പറയുമ്പോഴും മറ്റ് ഭാഷകള്‍ കലര്‍ന്ന് സംസാരിക്കുന്നതു പോലെ ആകരുത്. ഇംഗ്ലീഷ് പറയുമ്പോള്‍ മലയാളത്തിന്റെ ചൊവ വരരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്'-ലെന പറയുന്നു.

Content Highlights: Actress Lena stated that Malayalam is not her mother tongue and that they speak English at home. She mentioned that she grew up and completed her education in various parts of India.

dot image
To advertise here,contact us
dot image