200 കോടി ബജറ്റിലിറങ്ങിയ 'കണ്ണപ്പ', യൂട്യൂബില്‍ സ്ട്രീമിംഗ് ആരംഭിച്ചു

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസായത്

200 കോടി ബജറ്റിലിറങ്ങിയ 'കണ്ണപ്പ', യൂട്യൂബില്‍ സ്ട്രീമിംഗ് ആരംഭിച്ചു
dot image

മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയ ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ചുവായിരുന്നു ചിത്രത്തിലെ പ്രധാന നായകന്‍. 200 കോടി ബജറ്റില്‍ എത്തിയ ചിത്രം തിയേറ്ററില്‍ വന്‍ പരാജയമാണ് നേരിട്ടത്. 46 കോടി മാത്രമേ കണ്ണപ്പയ്ക്ക് നേടാന്‍ കഴിഞ്ഞുള്ളു. ഇപ്പോഴിതാ ചിത്രം യൂട്യൂബില്‍ സ്ട്രീമ്ംഗ് ആരംഭിച്ചിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് കണ്ണപ്പ യൂട്യൂബില്‍ ലൈവ് സ്ട്രീം തുടങ്ങിയിരിക്കുന്നത്.

മോഹന്‍ലാല്‍ കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥയാണ് പ്രമേയമായിരിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസായത്. മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഇന്ത്യന്‍ പുരാണങ്ങളുടെ പശ്ചാത്തലത്തില്‍, ശിവനോടുള്ള അചഞ്ചലമായ സ്നേഹവുമായി ജീവിക്കുന്ന ശിവ ഭക്തന്റെ അതിശയിപ്പിക്കുന്ന യാത്രയാണ് 'കണ്ണപ്പ'. ആശീര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.

എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം. അര്‍പ്പിത് രങ്ക, ബ്രഹ്‌മാനന്ദന്‍, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശല്‍ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദന്‍ തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കണ്ണപ്പ'. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് 'കണ്ണപ്പ'യുടെ ദൃശ്യങ്ങള്‍ക്ക് പിന്നില്‍. സ്റ്റീഫന്‍ ദേവസിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Content Highlights: 'Kannappa', made on a budget of ₹200 crore, has begun streaming on YouTube. The film was released in Telugu, Tamil, Malayalam, Kannada, and Hindi; however, it managed to earn only ₹46 crore.

dot image
To advertise here,contact us
dot image