300 കോടി ബജറ്റിൽ സോംബി പടം, ഒപ്പം രൺവീർ സിങ്ങും കല്യാണിയും; 'പ്രളയ്' ഷൂട്ട് ഉടൻ ആരംഭിക്കും

ഡിസ്റ്റോപ്പിയൻ മുംബൈയിൽ ഒരു കൂട്ടം സോമ്പികളിൽ നിന്ന് അതിജീവനത്തിനായി പോരാടുന്ന ഒരു ദമ്പതികളുടെ കഥയാണ് സിനിമ പറയുന്നത്

300 കോടി ബജറ്റിൽ സോംബി പടം, ഒപ്പം രൺവീർ സിങ്ങും കല്യാണിയും; 'പ്രളയ്' ഷൂട്ട് ഉടൻ ആരംഭിക്കും
dot image

ആഗോള ബോക്സ് ഓഫീസിൽ 300 കോടി നേടിയ ലോക എന്ന സിനിമയിലൂടെ 2025 ൽ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ നടിയാണ് കല്യാണി പ്രിയദർശൻ, സിനിമയിലെ നടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ധുരന്ദർ എന്ന സിനിമയിലൂടെ ഇന്ത്യയൊട്ടാകെ തന്റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ് രൺവീർ സിംഗ്. ഇപ്പോഴിതാ ഈ രണ്ടു താരങ്ങളും ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്.

പ്രളയ് എന്ന ബോളിവുഡ് സിനിമയ്ക്കായി ആണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ഒരു സോമ്പി ചിത്രമായി ഒരുങ്ങുന്ന പ്രളയ് 300 കോടി ബജറ്റിൽ ആണ് ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ഓസ്‌ട്രേലിയയിൽ ആരംഭിക്കും. ഡിസ്റ്റോപ്പിയൻ മുംബൈയിൽ ഒരു കൂട്ടം സോമ്പികളിൽ നിന്ന് അതിജീവനത്തിനായി പോരാടുന്ന ഒരു ദമ്പതികളുടെ കഥയാണ് സിനിമ പറയുന്നത്. ഹന്‍സല്‍ മെഹ്തയും രണ്‍വീര്‍ സിങും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രണ്‍വീറിന്റെ ആദ്യ നിര്‍മാണമാണ് പ്രളയ്. സമീര്‍ നായരും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകും.

അതേസമയം, കല്യാണിയുടേതായി അവസാനം പുറത്തുവന്ന ലോകയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് ചിത്രങ്ങളാണ് ലോകയുടെ ഭാഗമായി വരാൻ പോകുന്നത്. ഇതിൽ രണ്ടാം ഭാഗത്തിൽ ചിത്രം ടൊവിനോ തോമസിന്റെ ചാത്തനാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാനും ആദ്യ ഭാഗത്തിലേത് പോലെ അതിഥി വേഷത്തിലുണ്ടാകും എന്നാണ് സൂചനകൾ. മലയാളത്തിലെ ആദ്യ മുന്നൂറ് കോടി സ്വന്തമാക്കിയ ലോകയാകട്ടെ ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.

Content Highlights: The shoot of Pralay, a ₹300 crore zombie film starring Ranveer Singh and Kalyani Priyadarshan, is set to begin soon.

dot image
To advertise here,contact us
dot image