അല്പം റിസ്‌കുള്ള പരിപാടി, ഡ്യൂപ്പ് വേണോ എന്ന് ചോദിച്ചു,' ടിക്കിടാക്കയിലെ ഫൈറ്റ് സീനിനെക്കുറിച്ച് ഹരിശ്രീഅശോകന്

അത് കണ്ടിട്ട് ഫൈറ്റ് മാസ്റ്ററെല്ലാം വന്ന് ഷേക്ക് ഹാന്‍ഡ് തന്നിട്ടാണ് പോയത്. എനിക്ക് ഭയങ്കര ത്രില്ലായിട്ടാണ് തോന്നിയത്.

അല്പം റിസ്‌കുള്ള പരിപാടി, ഡ്യൂപ്പ് വേണോ എന്ന് ചോദിച്ചു,' ടിക്കിടാക്കയിലെ ഫൈറ്റ് സീനിനെക്കുറിച്ച് ഹരിശ്രീഅശോകന്
dot image

ആസിഫ് അലിയുടെ ഏറ്റവും കാത്തിരിക്കുന്ന ചിത്രം ആണ് ടിക്കി ടാക്ക. രോഹിത് വി എസ് ഒരുക്കുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. സിനിമയിൽ ഹരിശ്രീ അശോകനും എത്തുന്നുണ്ട്. 22 ആക്ഷൻ സീനുകൾ ആണ് ചിത്രത്തിൽ ഉള്ളതെന്ന് നേരത്തെ രോഹിത് വി എസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഫൈറ്റ് രംഗത്തെക്കുറിച്ച് ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റിസ്കുള്ള ഫൈറ്റുകൾ ഡ്യുപ്പ് ഇല്ലാതെ ചെയ്തുവെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.

‘ചിത്രത്തിന്റെ ക്ലൈമാക്‌സ് പോര്‍ഷന്‍ ഷൂട്ട് ചെയ്യുന്നതിനിടെ സംവിധായകന്‍ എന്നോട് ചോദിച്ചു ചേട്ടാ ഒരു സംഭവം ഉണ്ട് ചെയ്യാമോ എന്ന്. ഒരു കറങ്ങി കറങ്ങി വരുന്ന മെഷിന്‍ ഉണ്ട് അതിലേക്ക് നമ്മള്‍ റോപ്പില്‍ വന്നിറങ്ങി തെറ്റാലില്‍ ഷൂട്ട് ചെയ്യുന്നതാണ് സീന്‍. കട്ട് ഷോട്ടുകളായിട്ടാണ് ഷൂട്ട് ചെയ്തത്. അല്പം റിസ്‌കുള്ള പരിപാടിയാണെങ്കിലും ഈസിയായിട്ട് ചെയ്തു.

അത് കണ്ടിട്ട് ഫൈറ്റ് മാസ്റ്ററെല്ലാം വന്ന് ഷേക്ക് ഹാന്‍ഡ് തന്നിട്ടാണ് പോയത്. എനിക്ക് ഭയങ്കര ത്രില്ലായിട്ടാണ് തോന്നിയത്. അങ്ങോട്ട് ചെയ്യുക എന്ന മനോഭാവത്തിലാണ് ആ സ്റ്റണ്ട് ചെയ്തത്. എന്നോട് ഡ്യൂപ്പ് വേണോ എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ വേണ്ടെന്നും ഞാന്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറയുകയാണെങ്കില്‍ ഡ്യൂപ്പിനെ ഇട്ടോളു എന്നുമാണ് ഞാന്‍ പറഞ്ഞത്. സിനിമയില്‍ കാണുമ്പോള്‍ രസമായിരിക്കും,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.വണ്‍ ടു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബോളിവുഡിൽ വമ്പൻ നിർമാതാക്കളായ ടി സീരീസ്, പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമാണ പങ്കാളികളാണ്. ബോളിവുഡ് ദൃശ്യത്തിന്റെ സംവിധായകനായ അഭിഷേക് പാതക്കും സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.

Content Highlights: Harishree Ashokan has spoken about filming the fight scene in Tikkidaka, recalling the experience and the effort that went into bringing the sequence to life. The veteran actor reflected on the challenges of the shoot and shared behind-the-scenes moments that made the action sequence a memorable part of the film.

dot image
To advertise here,contact us
dot image