ജുലൈ മാസത്തിന്റെ തുടക്കം കൊള്ളാം: സ്വർണവില താഴേക്ക് പോയി; പവന്‍ വില 1,03,240 രൂപയായി കുറഞ്ഞു

കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ 1,02,760 രൂപയായിരുന്നു

ജുലൈ മാസത്തിന്റെ തുടക്കം കൊള്ളാം: സ്വർണവില താഴേക്ക് പോയി; പവന്‍ വില 1,03,240 രൂപയായി കുറഞ്ഞു
അജ്മല്‍ എം കെ
3 min read|01 Jul 2026, 10:27 am
dot image

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ വർധനവിന് പിന്നാലെയാണ് സ്വർണവിലയിൽ ഇന്ന് വീണ്ടും കുറവുണ്ടായിരിക്കുന്നത്. ഇന്ന് രാവിലത്തെ ഇടിവോടെ സംസ്ഥാനത്തെ സ്വർണവില പവന് 1,03,240 രൂപ എന്ന നിരക്കിലേക്ക് എത്തി. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905 രൂപയിലെത്തി. ഇതോടെ, ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 920 രൂപ കുറഞ്ഞ് 1,03,240 രൂപയിലേക്ക് എത്തിയത്.

കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ 1,02,760 രൂപയായിരുന്നു. എന്നാല്‍ വൈകീട്ടോടെ സ്വർണവില വീണ്ടും മുകളിലേക്ക് ഉയർന്നു. പവന് 1400 രൂപയായിരുന്നു വൈകീട്ട് കൂടിയത്. അതേസമയം, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ സ്വർണം ആഭരണമായി വാങ്ങാൻ ഇന്ന് മൊത്തം 1,11,654 രൂപയോളം ചിലവ് വരും. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 126 രൂപ കുറഞ്ഞ് 14,078 രൂപയും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 94 രൂപ കുറഞ്ഞ് 10,559 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ വിപണിയിൽ സംഭവിച്ചത്

ഇന്നലെ (ജൂൺ 30) രാവിലെ സ്വർണവില ഇടിഞ്ഞ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,02,760 രൂപയിലേക്ക് എത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിൽ വില ഉയരുകയും പവൻ വില 1,04,160 രൂപയിൽ എത്തുകയും ചെയ്തു. ഇവിടെ നിന്നുമാണ് ഇന്ന് രാവിലെ പവന് 920 രൂപയുടെ ഇടിവ് രേഖപ്പെടുത്തി വില 1,03,240 രൂപയിലേക്ക് താഴ്ന്നത്.

ആഗോള ചലനങ്ങൾ

ആഗോള വിപണിയിലെ ശക്തമായ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര തലത്തിൽ അമേരിക്കൻ ഡോളർ കൂടുതൽ കരുത്താർജ്ജിച്ചതും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർന്ന നിലയിൽ തന്നെ നിലനിർത്തുമെന്ന സൂചനകൾ നൽകിയതും സ്വർണവില ഇടിയാൻ പ്രധാന കാരണമായി.

കൂടാതെ, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ താല്ക്കാലികമായുണ്ടായ അയവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് കുറച്ചിട്ടുണ്ട്. ആഗോളതലത്തിൽ വില തിരുത്തലുകളിലൂടെ കടന്നുപോകുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ ഈ ഏറ്റക്കുറച്ചിലുകൾ തുടർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Content Highlights: Gold prices started July on a weaker note, with the price of one pavan declining to ₹1,02,760. The latest fall extends the recent correction in the bullion market, providing buyers with another opportunity to purchase gold at lower rates while global prices, currency movements, and investor sentiment continue to influence domestic gold prices.

dot image
To advertise here,contact us
dot image