എന്റെ സമയം ഞാൻ കൊടുത്തു, എന്നാൽ മറ്റു ചില കാര്യങ്ങളും ഒത്തുവരണം; കാളിയനെ കുറിച്ച് പൃഥ്വിരാജ്

'എനിക്ക് ഭയങ്കരമായി ഇമോഷണലി കണക്ട് ആയ ചരിത്രത്തിന്റെ ഒരു ഏടിനെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് അത്'

എന്റെ സമയം ഞാൻ കൊടുത്തു, എന്നാൽ മറ്റു ചില കാര്യങ്ങളും ഒത്തുവരണം; കാളിയനെ കുറിച്ച് പൃഥ്വിരാജ്
dot image

ഉറുമി എന്ന ചിത്രത്തിന് ശേഷം ചരിത്ര പുരുഷനായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് കാളിയൻ. 8 വർഷം മുമ്പ് അനൗൺസ് ചെയ്ത സിനിമയുടെ മോഷൻ പോസ്റ്ററും ഡയലോ​ഗ് ടീസറുമെല്ലാം പുറത്തുവന്നിരുന്നു. എന്നാൽ കുറച്ച് കാലമായി സിനിമയുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് പൃഥ്വിരാജ്. റേഡിയോ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസുതുറന്നത്‌.

'എനിക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുള്ള, എനിക്ക് ഭയങ്കരമായി ഇമോഷണലി കണക്ട് ആയ ചരിത്രത്തിന്റെ ഒരു ഏടിനെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് അത്. ഞാൻ എന്റെ സമയം കൊടുത്ത സിനിമയാണ് അത്. എന്നാൽ അത് നടക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ഒത്തുവരണം. അതിനായി കാത്തിരിക്കുകയാണ്', പൃഥ്വിരാജിന്റെ വാക്കുകൾ.

എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയൻ നീണ്ട ​ഗവേഷണത്തിനും തയ്യാറെടുപ്പുകൾക്കും ശേഷം ബി ടി അനിൽകുമാർ തിരക്കഥയൊരുക്കിയ ചിത്രം കൂടിയാണ്. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയനാ'യാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്. 2018 പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരികയാണ്. സുജിത് വാസുദേവ് ആണ് ക്യാമറ. കെജിഎഫ്, സലാർ തുടങ്ങിയ ചിത്രങ്ങൾക്ക് സം​ഗീതം ഒരുക്കിയ രവി ബസ്‍റൂറാണ് കാളിയനിലും പ്രവർത്തിക്കുന്നതെന്ന് നേരത്തെ ടീം അറിയിച്ചിരുന്നു. അനാർക്കലിക്ക് ശേഷം രാജീവ് ​ഗോവിന്ദർ നിർമ്മിക്കുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണ് കാളിയൻ.

Content Highlights: Prithviraj shares an update on the much-awaited Kaliyan movie, saying he has allotted his dates but other factors also need to fall into place.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us