'ബന്ധുവായ ഒരാളെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ കടന്നാക്രമിക്കാൻ അവസരം നൽകുമെങ്കിൽ അത് ഒഴിവാക്കേണ്ടതായിരുന്നു'

മലപ്പുറത്ത് 'ഇഎംഎസിന്റെ ലോകം' സെമിനാറിലായിരുന്നു ബേബിയുടെ പ്രതികരണം

'ബന്ധുവായ ഒരാളെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ കടന്നാക്രമിക്കാൻ അവസരം നൽകുമെങ്കിൽ അത് ഒഴിവാക്കേണ്ടതായിരുന്നു'
dot image

മലപ്പുറം: തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒളിയമ്പുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. അര്‍ഹതയുണ്ടെങ്കിലും ബന്ധുവായ ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരം നല്‍കുമെങ്കില്‍ ആ സ്ഥാനാര്‍ഥിത്വം നേതാക്കള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എം എ ബേബി പറഞ്ഞു. മലപ്പുറത്ത് ഇഎംഎസിന്റെ ലോകം സെമിനാറിലായിരുന്നു ബേബിയുടെ പ്രതികരണം.

ഒരാള്‍ സ്വന്തം അര്‍ഹത കൊണ്ട് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാര്‍ട്ടി പോകേണ്ടതില്ല. എന്നാല്‍ ഒരു നേതാവുമായി ബന്ധപ്പട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ മൊത്തത്തില്‍ കടന്നാക്രമിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് തോന്നുകയാണെങ്കില്‍ അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അവിടെ താനുമായി ബന്ധപ്പെട്ട ഒരാള്‍ക്ക് പകരം മറ്റൊരാള്‍ മതി എന്ന് തീരുമാനിക്കാന്‍ നേതാവ് തന്നെ മുന്‍കൈ എടുക്കുന്നതാണ് ശരിയായ രീതി. കണ്ണൂരില്‍ ഉണ്ടായ ഒരു സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെന്ന സ്വയം വിമര്‍ശനം കണ്ണൂര്‍ ജില്ലാ കമ്മറ്റി നടത്തുകയും അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു.

എല്‍ഡിഎഫ് പരാജയത്തില്‍ തുറന്ന് പറച്ചിലുമായി മുന്‍ മന്ത്രി പി രാജീവും രംഗത്തെത്തി. എല്‍ഡിഎഫ് അല്ലാതെ മാറ്റാരുണ്ടെന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പി രാജീവ് പറഞ്ഞു. കമ്പ്യൂട്ടറില്‍ ചെയ്യുന്നത് പോലെ 'Undo' അടിക്കാന്‍ പറ്റില്ലല്ലോ. ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചെന്നും പി രാജീവ് പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റുപറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടി എടുക്കണമായിരുന്നുവെന്നും പി രാജീവ് പറഞ്ഞു.

Content Highlights: M A Baby against M V Govindan Over Taliparamba Candidate Selection

dot image
To advertise here,contact us
dot image