കാസര്‍കോട് കുട്ടികള്‍ മരിച്ച സംഭവം; മതില്‍ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ആര്‍ഡിഒ

വെറുതെ കല്ലുകള്‍ കൂട്ടിയിട്ടാണ് മതില്‍ നിർമ്മിച്ചതെന്ന് ആർഡിഒ പറഞ്ഞു

കാസര്‍കോട് കുട്ടികള്‍ മരിച്ച സംഭവം; മതില്‍ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ആര്‍ഡിഒ
dot image

കാസര്‍കോട്: കാസര്‍കോട് മതില്‍ ഇടിഞ്ഞുവീണ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കാസര്‍കോട് ആര്‍ഡിഒ ബിനു ജോസഫ്. മതില്‍ നിര്‍മ്മിച്ചതില്‍ അപാകതയുണ്ടെന്ന് ആര്‍ഡിഒ പറഞ്ഞു. വെറുതെ കല്ലുകള്‍ കൂട്ടിയിട്ടാണ് മതില്‍ നിര്‍മ്മിച്ചത്. മതില്‍ അപകടാവസ്ഥയിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ആര്‍ഡിഒ പറഞ്ഞു. റിപ്പോര്‍ട്ടറോടായിരുന്നു ആര്‍ഡിഒയുടെ പ്രതികരണം.

കാസര്‍കോട് അഡൂരിയില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. പിഎച്ച്‌സിക്ക് സമീപം താമസിക്കുന്ന അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരായിരുന്നു മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലുമായിരുന്നു മരിച്ചത്. കുട്ടികള്‍ കളിക്കുന്നതിനിടെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlights- An RDO report in the Kasaragod incident where children died has pointed out defects in the construction of a boundary wall

dot image
To advertise here,contact us
dot image