മമ്മൂക്കയുടെ വല്യേട്ടനിലെ കഥാപാത്രം പോലെ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷെ എനിക്ക് അതിന് ആവില്ല; നസ്‌ലെൻ

എന്നാൽ ആ കഥാപാത്രമായി എന്നെ ചിന്തിക്കാൻ പോലും കഴിയില്ല. അതൊക്കെ ചെറിയ പ്രായത്തിൽ ബുദ്ധിയില്ലാത്ത സമയത്ത് തോന്നിയ കാര്യങ്ങളാണ്

മമ്മൂക്കയുടെ വല്യേട്ടനിലെ കഥാപാത്രം പോലെ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷെ എനിക്ക് അതിന് ആവില്ല; നസ്‌ലെൻ
dot image

ഇന്ന് മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടി ഉള്ള നടന്മാരിൽ ഒരാളാണ് നസ്ലെൻ. 'പ്രേമലു' എന്ന ചിത്രത്തിന്റെ ആഗോള വിജയത്തിന് ശേഷം നസ്ലെന്റെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. 2019ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നസ്‌ലെൻ അഭിനയരംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ ചെറുപ്പത്തിൽ തനിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച അറയ്ക്കൽ മാധവൻ ഉണ്ണി എന്ന പറയുകയാണ് നസ്‌ലെൻ. സിനിമയിലെ ഡയലോഗുകൾ കാണാതെ പഠിച്ചിരുന്നുവെന്നും അതുപോലെ ആകാൻ ശ്രമിച്ചിരുന്നുവെന്നും നസ്‌ലെൻ പറയുന്നു. മോളിവുഡ് ടൈംസ് സിനിമയുടെ പ്രമോഷൻ ഭാഗമായി ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘വല്യേട്ടനിലെ മമ്മൂക്കയുടെ കഥാപത്രം വളരെ ഇഷ്ടമാണ്. സിനിമയിലെ ഡയലോഗുകൾ ഒക്കെ ഞാൻ കാണാതെ പഠിച്ചു പറയുമായിരുന്നു. ‘കാല് പിടിക്കാൻ കുനിയുന്നവന്റെ മൂർധാവിൽ തുപ്പുന്ന സ്വഭാവം കാട്ടിയാൽ’ എന്ന വലിയ ഡയലോഗ് പോലും പറയാൻ ശ്രമിക്കുമായിരുന്നു. മമ്മൂക്കയുടെ സിനിമകളും അറയ്ക്കൽ മാധവൻ ഉണ്ണി എന്ന കഥാപാത്രവും പോലെ ആകണമെന്ന് ഒരുകാലത്ത് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ആ കഥാപാത്രമായി എന്നെ ചിന്തിക്കാൻ പോലും കഴിയില്ല. അതൊക്കെ ചെറിയ പ്രായത്തിൽ ബുദ്ധിയില്ലാത്ത സമയത്ത് തോന്നിയ കാര്യങ്ങളാണ്,’ എന്നാണ് നസ്‌ലെൻ പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. പുതിയ സ്റ്റൈലിലാണ് നസ്‌ലെൻ ചിത്രത്തിലെത്തുന്നത്. ജൂൺ അഞ്ചിനാണ് സിനിമ തിയേറ്ററിൽ എത്തുന്നത്.നസ്‌ലെൻ അവതരിപ്പിക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രവും സംവിധായകൻ ആകാനുള്ള അയാളുടെ യാത്രയുമാണ് സിനിമ പറയുന്നത്.

സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. സഞ്ജിത് ഹെഗ്‌ഡെ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശ്വജിത്താണ് ക്യാമറ. 2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാകും മോളിവുഡ് ടൈംസ്. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമയാണ്. അതേസമയം, ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയാണ് നസ്‌ലെന്‍ ഭാഗമാകുന്ന മറ്റൊരു പ്രോജക്ട്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്‌ലെന്‍ പ്രധാന വേഷത്തിലുണ്ട്.

Content Highlights: Actor Nazlen K Gafoor shared his admiration for the character Unni from Valyettan. The role, portrayed by Arakkal Madhavan alongside Mammootty, left a strong impression on Nazlen during his childhood. He said he always wanted to be like Unni because of the character’s innocence, emotional depth, and strong bond with the family in the film.

dot image
To advertise here,contact us
dot image