ശരീരപ്രദർശനം മാത്രമാണോ അഭിനയം, ദേവരയിൽ നിന്ന് നേരെ വന്ന് അഭിനയിച്ചതാണോ?; ജാൻവിക്കെതിരെ സോഷ്യൽ മീഡിയ

അഭിനയ പ്രാധാന്യമുള്ള റോളുകൾക്ക് പകരം ഇത്തരം ഗ്ലാമർ റോളുകൾ ചെയ്തു എത്ര നാൾ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കും എന്നും ചോദ്യം ഉയരുന്നു

ശരീരപ്രദർശനം മാത്രമാണോ അഭിനയം, ദേവരയിൽ നിന്ന് നേരെ വന്ന് അഭിനയിച്ചതാണോ?; ജാൻവിക്കെതിരെ സോഷ്യൽ മീഡിയ
dot image

രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'പെദ്ധി'. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ജാൻവി കപൂർ ആണ് സിനിമയിൽ നായികയായി എത്തുന്നത്. സിനിമയിലെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നു. സമ്മിശ്ര പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. അതേസമയം, ട്രെയിലറിലെ ജാൻവി കപൂറിന്റെ രംഗങ്ങൾക്ക് വലിയ വിമർശനങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്.

എല്ലാ സിനിമയിലും ശരീരപ്രദർശനം മാത്രമാണ് ഉള്ളതെന്നും ദേവരയുടെ സെറ്റിൽ നിന്നും അതേപോലെ വന്നു അഭിനയിച്ചതാണോ എന്നാണ് വിമർശങ്ങൾ. സംവിധായകനും കണക്കിന് ട്രോളുകൾ ലഭിക്കുന്നുണ്ട്. നായികമാരെ ഈ കാലത്തും ഗ്ലാമറിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതിൽ ചില പ്രേക്ഷകർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ഇത്തരം രംഗങ്ങൾ കഥയുടെ ഫ്ലോ നഷ്ടപ്പെടുത്തുമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ജൂനിയർ എൻടിആർ ചിത്രം ദേവരയിലും സമാനമായ വേഷത്തിലാണ് നടി എത്തിയതെന്നും ആ റോളിന്റെ പേരിലും നിറയെ ട്രോളുകൾ ജാൻവിയെ തേടി എത്തിയിരുന്നു എന്നും ചിലർ എക്സിലൂടെ കുറിച്ചു. അഭിനയ പ്രാധാന്യമുള്ള റോളുകൾക്ക് പകരം ഇത്തരം ഗ്ലാമർ റോളുകൾ ചെയ്തു എത്ര നാൾ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കും എന്നും ചോദ്യം ഉയരുന്നു. ജൂൺ നാലിനാണ് പെദ്ധി റിലീസിനെത്തുന്നത്.

രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ് പെദ്ധി. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. 'ഉപ്പെന്ന' എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആണ് ബുചി ബാബു സന. പെദ്ധിയുടെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിമ്പ്‌സ്, രാം ചരണിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ എന്നിവ ഇതിനോടകം തന്നെ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഇടയില്‍ വലിയ ചര്‍ച്ചയും ആകാംക്ഷയും സൃഷ്ടിച്ചിട്ടുണ്ട്. പരുക്കന്‍ ലുക്കിലാണ് രാം ചരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Content Highlights: jhanvi kapoor trolled for her excessive skin show in peddi trailer

dot image
To advertise here,contact us
dot image